ADVERTISEMENT

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ‘ലൈക്കുകൾ’ ഫെയ്സ്ബുക്കിന്റെ മുഖ്യ നാണയം തന്നെയാണ്. ഞങ്ങളുടെ കുഞ്ഞുങ്ങൾ സുന്ദരരാണെന്ന് എത്രപേർ കരുതുന്നുവെന്നും തമാശകൾ എത്രത്തോളം തമാശയാണെന്നും പുതിയ ജോലികൾ എത്ര ശ്രദ്ധേയമാണെന്നും തിരിച്ചറിയാനുള്ള ഓൺലൈൻ വഴിയുള്ള കണക്കെടുപ്പാണ് ഫെയ്സ്ബുക് ലൈക്കുകള്‍.

 

ഫെയ്സ്ബുക് ലൈക്കുകളുടെ പര്യായമായതിനാൽ കമ്പനിയുടെ ആസ്ഥാനത്തിന് പുറത്തുള്ള ചിഹ്നത്തിൽ ലൈക്ക് ബട്ടണിനുള്ള തംസ് അപ്പ് ഐക്കൺ സ്ഥാപിച്ചിരുന്നു. സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിക്കാൻ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഫെയ്സ്ബുക് ലൈക് ഫീച്ചറിനെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നത്.

 

ഓസ്‌ട്രേലിയയിലെ പോസ്റ്റുകളിൽ നിന്ന് ലൈക്കുകൾ, പ്രതികരണങ്ങൾ, വിഡിയോ കാഴ്‌ചകൾ എന്നിവയുടെ എണ്ണം മറയ്ക്കുന്നതിനുള്ള പരീക്ഷണ ദൗത്യം തുടങ്ങി കഴിഞ്ഞു. എന്നാൽ പോസ്റ്റിന്റെ രചയിതാവിന് ഇപ്പോഴും ആ കണക്കുകൾ കാണാൻ കഴിയും. പക്ഷേ മറ്റ് ഉപയോക്താക്കൾക്ക് കഴിയില്ല. ഉപയോക്താക്കളിൽ നിന്നും പേജുകളിൽ നിന്നുമുള്ള പോസ്റ്റുകൾക്കും ഫെയ്സ്ബുക്കിലുടനീളമുള്ള പരസ്യങ്ങൾക്കും ഈ ഫീച്ചർ മാറ്റം ബാധകമായിരിക്കും. ഇത് തുടക്കത്തിൽ ഓസ്‌ട്രേലിയൻ ഉപയോക്താക്കളിലാണ് പരീക്ഷിക്കുന്നത്.

 

ഫെയ്സ്ബുക്കിലുടനീളം ലൈക്ക്, പ്രതികരണം, വിഡിയോ കാഴ്‌ചകളുടെ എണ്ണം എന്നിവ സ്വകാര്യമാക്കി മാറ്റുന്ന ഒരു പരിമിത പരിശോധനയാണ് ഞങ്ങൾ നടത്തുന്നത്. ഈ മാറ്റം ആളുകളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുമോ എന്ന് മനസിലാക്കാൻ ഞങ്ങൾ ഫീഡ്‌ബാക്ക് ശേഖരിക്കുമെന്നും ഫെയ്സ്ബുക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം ആദ്യത്തിൽ തന്നെ ലൈക്കുകളുടെ എണ്ണം ഒളിപ്പിക്കൽ പദ്ധതി പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചു.

 

ഉപയോക്താക്കളുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നതിനായി ഏപ്രിലിൽ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം ലൈക്കുകളുടെ എണ്ണം മറയ്ക്കുന്നത് കാനഡയില്‍ പരീക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം അയർലൻഡ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചു.

 

ഞങ്ങൾ ഇത് പരീക്ഷിക്കുന്നു, കാരണം നിങ്ങളുടെ അനുയായികൾ നിങ്ങൾ പങ്കിടുന്ന ഫോട്ടോകളിലും വിഡിയോകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അവർക്ക് എത്ര ലൈക്കുകൾ ലഭിക്കുന്നു എന്നതിലല്ല എന്നുമാണ് ഇൻസ്റ്റാഗ്രാം വക്താവ് പറഞ്ഞത്.

 

എന്നാൽ ഇൻസ്റ്റാഗ്രാമിലേതും ഫെയ്സ്ബുക്കിലേയും പരീക്ഷണ ഫലങ്ങൾ വ്യത്യസ്തമായേക്കാം. ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കൾക്ക് ഫെയ്സ്ബുക്കിനെ അപേക്ഷിച്ച് ലൈക്കുകൾ കൂട്ടാൻ കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാം. എന്നാൽ രണ്ട് പരീക്ഷണങ്ങളും ഉപയോക്താക്കളുമായി പൊതു അഭിമുഖങ്ങൾ ഇല്ലാതെ നടപ്പിലാക്കുന്നത് കൂടുതൽ സുഖകരമാണോ, അല്ലെങ്കിൽ അത് ഇടപഴകലിനും ഇടപെടലുകൾക്കും തടസ്സമാകുമോ എന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

 

ഇൻസ്റ്റാഗ്രാം പരീക്ഷണമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കളുമായി സി‌എൻ‌എൻ‌ ബിസിനസ് വക്താവ് സംസാരിച്ചപ്പോൾ മനസിലായത് ആപ്ലിക്കേഷന്റെ മാറ്റത്തെ കുറിച്ച് ഭൂരിഭാഗത്തിനും നല്ല അഭിപ്രായമാണെന്നാണ്. ലൈക്കുകൾ ശക്തമാണ്, കാരണം അവ പെട്ടെന്നുള്ള ഫീഡ്‌ബാക്കാണെന്നാണ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ റെനി ഏംഗൽൻ പറഞ്ഞത്. ഒരു തരത്തിൽ ചൂതാട്ടക്കാരന് മെഷീനിൽ സ്ലോട്ട് ലഭിക്കുന്നത് പോലെയാണ് ലൈക്കുകൾ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com