ADVERTISEMENT

സ്മാർട് ഫോൺ ഉപയോക്താക്കൾ ഓരോ നിമിഷവും ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ വാട്സാപ് ഒരു നിമിഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായത് വൻ ചർച്ചയായി. എന്നാൽ പെട്ടെന്നുള്ള തിരോധാനത്തിന് ശേഷം ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരിച്ചെത്തിയതായി ഫെയ്സ്ബുക് അധികൃതർ തന്നെ സ്ഥിരീകരിച്ചു.

 

ഗൂഗിൾ പ്ലേ സ്റ്റോറിലെ സേർച്ച് ബോക്സിൽ വാട്സാപ് എന്ന് ടൈപ് ചെയ്താണ് പുതിയ ഉപയോക്താക്കൾ ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുന്നത്. എന്നാൽ വാട്സാപ് എന്ന് സേർച്ച് ചെയ്തവർക്കൊന്നും ആപ്പിന്റെ ലിങ്ക് കണ്ടെത്താനായില്ല. എന്നാൽ വാട്സാപ് പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമാകാൻ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല.

 

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചാറ്റ് മെസഞ്ചർ ആപ്ലിക്കേഷൻ വാട്സാപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായതായി ആദ്യമായി വെള്ളിയാഴ്ചയാണ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വൻ ചർച്ച തന്നെ നടന്നിരുന്നു.

 

പെട്ടെന്ന് അപ്രത്യക്ഷമായതിനാൽ, ആദ്യമായി വാട്സാപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പ്ലേ സ്റ്റോർ വഴി ഇത് ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്സാപ് പൂർണ്ണമായും അപ്രത്യക്ഷമായിട്ടില്ലെന്നും ഗൂഗിൾ ആപ്ലിക്കേഷനെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും പിന്നീട് വാട്സാപ് അധികൃതർ തന്നെ അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com