ADVERTISEMENT

സോഷ്യൽമീഡിയ ലോകത്തെ ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ വിളിക്കുന്ന കോളുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെച്ചൊല്ലി ലെബനനിൽ പ്രതിഷേധം. ഈ നീക്കത്തിനെതിരെ വ്യാഴാഴ്ച പ്രതിഷേധക്കാരും പൊലീസും തെരുവിൽ ഏറ്റുമുട്ടി.

 

രാജ്യത്തെ ടെലികോം വരുമാനം വർധിപ്പിക്കുന്നതിനായി വാട്സാപ്പിലും മറ്റ് ആപ്ലിക്കേഷനുകളിലും നടത്തുന്ന വോയ്‌സ്, വിഡിയോ കോളുകൾക്ക് ഫീസ് ചുമത്താൻ ലെബനൻ മന്ത്രിസഭ തീരുമാനിച്ചുവെന്നാണ് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ രാജ്യവ്യാപകമായി നടന്ന രണ്ടാമത്തെ പ്രതിഷേധത്തിൽ ആളുകൾ പ്രകോപിതരായതിനാൽ വാട്‌സാപ് കോളുകൾക്ക് പ്രതിദിനം 20 ശതമാനം നികുതി ചുമത്താനുള്ള പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു.

 

ഫെയ്‌സ് ടൈം, ഫെയ്‌സ്ബുക്, വാട്‌സാപ് എന്നിവ ഉൾപ്പെടുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വിഒഐപി) വഴിയുള്ള കോളുകൾക്ക് പ്രതിദിനം 20 സെന്റ് ഈടാക്കാൻ മന്ത്രിസഭ സമ്മതിച്ചതായി ഐടി ജമാൽ അൽ ജറ പറഞ്ഞു.

 

ഞങ്ങൾ ദരിദ്രരാണ്, അവർ എന്തിനാണ് ഞങ്ങളെ ഇരയാക്കുന്നത്? ഞങ്ങൾക്ക് സൗജന്യ വാട്സാപ് കോളുകൾ ഉണ്ടായിരുന്നു. രണ്ടുതവണ ഇന്റർനെറ്റ് ബിൽ അടപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

രാജ്യത്തെ കണക്കാക്കപ്പെടുന്ന 35 ലക്ഷം വി‌ഐ‌ഐ‌പി ഉപയോക്താക്കളിൽ നിന്ന് ഈ ഫീസ് ഇനത്തിൽ 250 ദശലക്ഷം ഡോളർ വരെ വാർഷിക വരുമാനം നേടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com