ADVERTISEMENT

ഇന്റർനെറ്റ് ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്. മുന്‍നിര നടികളുടെയും വീട്ടമ്മമാരുടെയും പേരിൽ വ്യാജ സെക്സ് വിഡിയോകൾ നിർമിച്ച് ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന വലിയ സംഘം തന്നെ ഇറങ്ങിയിട്ടുണ്ട്. ഡീപ്ഫേക്ക് വിഡിയോകൾ ഓൺ‌ലൈനിൽ വ്യാപിക്കുന്നത് തടയാൻ സാങ്കേതിക സ്ഥാപനങ്ങൾ പോരാടുമ്പോഴും പുറത്തിറങ്ങുന്ന വിഡിയോകൾക്ക് ഒരു കുറവുമില്ല. പുതിയ ഗവേഷണ റിപ്പോർട്ട് പ്രകാരം പുറത്തിറങ്ങുന്ന ഡീപ്ഫേക്ക് വീഡിയോകളിൽ 96 ശതമാനവും സ്ത്രീ സെലിബ്രിറ്റികളെ ലക്ഷ്യം വച്ചുള്ള അശ്ലീലത ഉൾക്കൊള്ളുന്നു എന്നാണ്.

 

ഡീപ്ഫേക്ക് അശ്ലീല വിഡിയോകൾക്കായി പ്രവർത്തിക്കുന്ന നാല് വെബ്‌സൈറ്റുകളിലെ വിഡിയോകൾക്ക് 13.4 കോടി സന്ദര്‍ശകരെ ലഭിച്ചതായി നെതർലാൻഡ്‌ ആസ്ഥാനമായുള്ള സൈബർ സുരക്ഷ കമ്പനിയായ ഡീപ്‌ട്രെയ്‌സിലെ ഗവേഷകർ കണ്ടെത്തി. വ്യൂവർഷിപ്പിലെ ഈ കുതിപ്പ് വെബ്‌സൈറ്റുകളെ കൂടുതൽ ഡീപ്‌ഫേക്ക് അശ്ലീല വിഡിയോകൾ സൃഷ്ടിക്കുന്നതിനും ഹോസ്റ്റു ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് കാണിക്കുന്നത്. അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ഇത് തുടർന്നും വളരുമെന്നാണ് ഡീപ്‌ട്രെയ്‌സിലെ സിഇഒയും ചീഫ് സയന്റിസ്റ്റുമായ ജോർജിയോ പട്രിനി പറഞ്ഞത്.

 

സിന്തറ്റിക് മീഡിയയുടെയും ഡീപ്ഫേക്കുകളുടെയും ഉയർച്ച സുപ്രധാനവും അസ്വസ്ഥവുമായ ഒരു തിരിച്ചറിവിലേക്ക് ഞങ്ങളെ എത്തിക്കുന്നുണ്ട്. വിഡിയോയും ഓഡിയോയും യാഥാർഥ്യത്തിന്റെ വിശ്വസനീയമായ രേഖകളാണെന്ന ചരിത്രപരമായ വിശ്വാസം ഇനിമേൽ പ്രാബല്യത്തിൽ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അടുത്തിടെ വൈറലായ ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗിന്റെയും യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെയും, ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ പറയുന്നതായി തോന്നിപ്പിക്കുന്ന വിഡിയോകളെയാണ് ഡീപ്ഫേക്കുകൾ എന്ന് പറയുന്നത്. ഇതിനിടെ നേരിടാൻ മൈക്രോസോഫ്റ്റ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), മറ്റ് സ്ഥാപനങ്ങൾ ഫെയ്സ്ബുക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ കഴിയുന്ന ഓപ്പൺ സോഴ്‌സ് ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിന് 10 മില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്തു.

 

യഥാർഥ ആളുകൾ ചെയ്യുന്നതും സാങ്കൽപ്പിക കാര്യങ്ങൾ പറയുന്നതുമായ റിയലിസ്റ്റിക് എഐ- ജനറേറ്റുചെയ്ത വിഡിയോകൾ അവതരിപ്പിക്കുന്ന ഡീപ്ഫേക്ക് ടെക്നിക്കുകൾ, ഓൺലൈനിൽ അവതരിപ്പിക്കുന്ന വിവരങ്ങളുടെ നിയമസാധുത നിർണയിക്കുന്നതിന് കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. 

 

ഡീപ്ഫേക്ക് പ്രതിഭാസം ഓൺ‌ലൈനിൽ അതിവേഗം വളരുകയാണെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഡീപ്ഫേക്ക് വിഡിയോകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. 7 മാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വിഡിയോകളാണ്. വിദഗ്ധരല്ലാത്തവർക്ക് ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിനുള്ള തടസ്സം കുറയ്ക്കുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും വർധനയും വൻ വെല്ലുവിളിയാണ്. ഡീപ്ഫേക്കുകൾ രാഷ്ട്രീയ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

 

വർധിച്ചുവരുന്ന ആപത്തിനെതിരെ പോരാടുന്നതിന് ഫെയ്സ്ബുക്, കോർണർ ടെക്, എംഐടി, ഓക്സ്ഫോർഡ് സർവകലാശാല, കാലിഫോർണിയ-ബെർക്ക്‌ലി സർവകലാശാല, മേരിലാൻഡ് യൂണിവേഴ്‌സിറ്റി, കോളേജ് പാർക്ക്, അൽബാനി-സുനി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള എഐ, മൈക്രോസോഫ്റ്റ്, അക്കാദമിക് എന്നിവയിലെ പങ്കാളിത്തം ഡീപ്ഫേക്ക് ഡിറ്റക്ഷൻ ചലഞ്ച് (ഡിഎഫ്ഡിസി) ലഭ്യമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com