ADVERTISEMENT

ഫെയ്സ്ബുക്, വാടസാപ് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടികളെ പീഡിപ്പിച്ചിക്കുകയും മറ്റു കാര്യങ്ങൾക്ക് ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ദിവസവും പുറത്തുവന്നത്. വ്യാജ ഫെയ്സ്ബുക് ഐഡി വഴി പരിചയം നടിച്ച് വാട്സാപ് നമ്പറും മറ്റു രേഖകളും സ്വന്തമാക്കി ചാറ്റിങ്ങിലൂടെ പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കി ക്രൂരമായി പീഡിപ്പിക്കുന്ന സംഘങ്ങൾ കേരളത്തിൽ പോലും വ്യാപകമായിരിക്കുന്നു.

മിക്ക വ്യാജ ഫെയ്സ്ബുക് ഐഡികൾക്കും പിന്നിൽ ഒരു സംഘം ക്രൂരൻമാർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സാധാരണക്കാരായ പെൺകുട്ടികൾ ഒരിക്കലും അറിയുന്നില്ല. ഫെയ്സ്ബുക്, വാട്സാപ് കെണിയിൽ വീണു കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചുപോക്ക് അത്ര എളുപ്പവുമല്ല.

അതേസമയം പെൺകുട്ടികളെ വീഴ്ത്താൻ മിക്ക ക്രിമിനലുകളും സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫെയ്സ്ബുക് ഐഡികളാണ് ഉപയോഗിക്കുന്നത്. ചാറ്റിങ്ങിലൂടെ വീഴുമെന്ന് മനസ്സിലാക്കിയാൽ മറ്റു തന്ത്രങ്ങളിലൂടെ പുരുഷനായി അവതരിപ്പിക്കും. പിന്നെ പതിവ് ചാറ്റിങും ഫോൺ വിളിയും നടക്കുമ്പോഴും കെണികൾ ഇവർ അറിയില്ല. ഇത്തരം ഫെയ്സ്ബുക് വഴി നടക്കുന്ന ബന്ധങ്ങൾ രക്ഷിതാക്കൾ പോലും അറിയുന്നില്ല.

ഫെയ്സ്ബുക്കിൽ 100 ഐഡികൾ എടുത്താൽ ഇതിൽ പത്തും വ്യാജനായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നല്ല ലക്ഷ്യങ്ങൾക്കായി ഫെയ്സ്ബുക് ഉപയോഗിക്കുന്നവർ കുറവാണ്. ഫെയ്സ്ബുക് വഴി വഴിവിട്ട ബന്ധങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്. ഒരിക്കലെങ്കിലും ചതിക്കപ്പെട്ടവർ ഇക്കാര്യം സൈബർ സെല്ലിനെ അറിയിക്കാൻ പോലും തയാറാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com