ADVERTISEMENT

ചൈനയിൽ വിമാനം പാലത്തിനടിയിൽ കുടുങ്ങികിടക്കുന്ന വിഡിയോ ഇന്റർനെറ്റിൽ ഹിറ്റാണ്. ഇത്തരമൊരു വിഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് മിക്കവരും പ്രതികരിച്ചത്. എന്നാൽ സംഭവം എന്താണെന്ന് വിഡിയോ കാണുമ്പോൾ മാത്രമേ മനസിലാകൂ.

 

ചൈനയിലെ ഹാർബിനിലാണ് സംഭവം. മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ്  പാലത്തിനടിയിൽ കുടുങ്ങിയത്. വിഡിയോയിൽ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയിൽ കുടുങ്ങുന്നത് കാണാം. പിന്നീട് ഡ്രൈവർ ഇത് പുറത്തെടുക്കാൻ ശ്രമിക്കുന്നുതും വിഡിയോയിലുണ്ട്.

 

പൊളിക്കാൻ കൊണ്ടുപോകുന്ന വിമാനമാണ് കുടുങ്ങിയത്. ചൈനീസ് ന്യൂസ് ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം വിമാനം പുറത്തെടുക്കാൻ ട്രക്കിന്റെ ടയറുകൾ മാറ്റേണ്ടിവന്നുവെന്നാണ്. ട്രക്കിന്റെ ടയറുകൾ വളരെ ഉയർന്നതായതിനാലാണ് വിമാനം പാലത്തിനടിയിൽ കുടുങ്ങിയത്. 

 

എന്നാൽ റോഡിലൂടെ പോകുന്ന വിമാനം ഇന്റർനെറ്റിൽ വൻ ഹിറ്റായി കഴിഞ്ഞു. വിഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് പേർ ഷെയർ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com