ADVERTISEMENT

ടെലിവിഷൻ നടി തേജസ്വി പ്രകാശിന്റെ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. കുറ്റവാളി തന്റെ അക്കൗണ്ട് അശ്ലീല വിഡിയോ കോളുകൾക്കായി ഉപയോഗിക്കുന്നുവെന്നാണ് നടി പറയുന്നത്. ഫോൺ ഹാക്ക് ചെയ്ത വ്യക്തി തന്റെ കോൺ‌ടാക്റ്റുകളുമായി വളരെ സൗഹാർദ്ദപരമായ രീതിയിൽ സംസാരിക്കുകയും അവരുടെ ഫോണിലേക്ക് ഒരു ലിങ്ക് പങ്കിടുകയും ചെയ്യുന്നു. പിന്നീട് അവർക്ക് ലഭിക്കുന്ന കോഡ് അയയ്ക്കാൻ ആവശ്യപ്പെടുന്നു. വാട്സാപ് വഴി കോഡ് അയച്ചയുടനെ അവൻ വിഡിയോ കോളിങ് നടത്തുന്നു. ഒരിക്കൽ നിങ്ങൾ കോളിന് മറുപടി നൽകിയാൽ, ആ ഹാക്കർ അശ്ലീല പ്രവൃത്തി ചെയ്യുന്നതിന്റെ ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്ച നിങ്ങൾ കാണേണ്ടി വരുമെന്നും തേജസ്വി പറഞ്ഞു.

ഇന്നലെ, മീര റോഡിലെ കളേഴ്സ് ടിവിക്കായി ഒരു പ്രത്യേക എപ്പിസോഡിന്റെ ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് എന്റെ വാട്സാപ്പിൽ ഒരു വിഡിയോ കോൾ ലഭിച്ചു. ആ സമയത്ത് എന്റെ ചുറ്റും ധാരാളം ആളുകൾ ഉണ്ടായിരുന്നു. കോളിന് മറുപടി നൽകിയയുടനെ സ്ക്രീനിൽ നഗ്നനായ മനുഷ്യനെ കണ്ടു. ആ കാഴ്ച കണ്ട് ഞാൻ നടുങ്ങി. ഇത് എത്രമാത്രം വെറുപ്പുളവാക്കുന്നതാണെന്ന് ഞാൻ സ്വയം ചിന്തിച്ചുവെന്നും തേജസ്വി പറഞ്ഞു

വ്യവസായ സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി സുഹൃത്തുക്കൾക്ക് ഈ വൃത്തികെട്ട വാട്സാപ് വിഡിയോ കോളുകൾ ലഭിച്ചതായി തേജസ്വി പറഞ്ഞു. കരിഷ്മ ടന്ന, താന്യ ശർമ്മ, മറ്റ് നിരവധി നടിമാർ എന്നിവരിൽ നിന്ന് എനിക്ക് കോൾ ലഭിച്ചു. അവരും ഞെട്ടിപ്പോയി. ഇത് ലജ്ജാകരമാണ്. പെൺകുട്ടികൾക്കാണ് ഈ കോൾ ലഭിക്കുന്നത്, അതും നടിമാർക്ക്. സുഹൃത്തുക്കളെന്ന നിലയിൽ അവർ എന്നെ ആശങ്കയോടെ വിളിച്ചു. എന്നാൽ കേവലം സഹപ്രവർത്തകരായ എന്നെ അത്ര അടുത്തറിയാത്തവരുടെ കാര്യമോ? ഈ സംഭവത്തിന് ശേഷം എന്നെക്കുറിച്ച് അവരുടെ മതിപ്പ് എന്തായിരിക്കും? തേജസ്വി പറഞ്ഞു.

ഞാൻ സൈബർ ക്രൈം സെല്ലിനെ വിളിച്ചു. ഗോരേഗാവിലെ എന്റെ വസതിക്ക് സമീപമുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ, പുലർച്ചെ 3 മണിവരെ ഞാൻ ഷൂട്ടിങ്ങിലായതിനാൽ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ കഴിഞ്ഞില്ല. കുറ്റവാളിക്കെതിരെ ഉടൻ പരാതി നൽകുമെന്നും നടി പറഞ്ഞു. തേജസ്വിക്ക് പുറമെ ആഷിം ഗുലാതിയുടെ വാട്സാപ് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

English Summary: Tejasswi Prakash's WhatsApp hacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com