sections
MORE

വാട്സാപ്പിന്റെ സുരക്ഷയ്ക്ക് പുതിയ ഫീച്ചർ: ഫിംഗർപ്രിന്റ് ലോക്ക് എങ്ങനെ ചെയ്യാം?

FILES-US-ISRAEL-IT-ESPIONAGE-HACKING-FACEBOOK-WHATSAPP
SHARE

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ചു– ഫിംഗർപ്രിന്റ് ലോക്ക്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ വഴി ആപ്ലിക്കേഷൻ ലോക്കുചെയ്യാനോ അൺലോക്കുചെയ്യാനോ കഴിയും. ഐഫോൺ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു. ഏറ്റവും പുതിയ ഐഫോണുകളിൽ ഫെയ്‌സ് ഐഡി ലോക്ക് ഫീച്ചറും വാട്സാപ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ ഫിംഗർപ്രിന്റ് ലോക്ക് ഫീച്ചർ ലഭിക്കാൻ, ആൻഡ്രോയിഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോർ വഴി വാട്സാപ് ആപ്ലിക്കേഷൻ അപ്‌ഡേറ്റു ചെയ്യേണ്ടതുണ്ട്. ഏറ്റവും പുതിയ വാട്സാപ് ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള വഴികൾ ഇതാ.

∙ വാട്സാപ് തുറക്കുക, സെറ്റിങ്സിലേക്ക് പോകുക

∙ അക്കൗണ്ട് തിരഞ്ഞെടുക്കുക. പ്രൈവസിയിൽ ടാപ്പുചെയ്യുക

∙ ഫിംഗർപ്രിന്റ് ലോക്ക് ആക്സസ് ചെയ്യുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക

∙ ഫിംഗർപ്രിന്റ് ലോക്ക് പ്രവർത്തനക്ഷമമാക്കാൻ ടോഗിൾ ബട്ടണിൽ ടാപ്പുചെയ്യുക

∙ വിരലടയാളം ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കുക

∙ ‘ഉടനടി, 1 മിനിറ്റിന് ശേഷവും 30 മിനിറ്റിനു ശേഷവും’ തമ്മിലുള്ള ‘ഓട്ടോമാറ്റിക് ലോക്ക്’ ഓപ്ഷൻ തിരഞ്ഞെടുക്കുക

∙ അറിയിപ്പ് പ്രിവ്യൂ തിരഞ്ഞെടുക്കുന്നതിന് അടുത്തുള്ള ബട്ടണിൽ ടോഗിൾ ചെയ്യുക

അറിയേണ്ട പ്രധാന കാര്യങ്ങൾ

ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിച്ച് നിങ്ങളുടെ വാട്സാപ് ലോക്കു ചെയ്‌തിട്ടുണ്ടെങ്കിൽ പോലും വിഡിയോ, ഓഡിയോ കോളുകൾക്ക് മറുപടി നൽകാനാകും. ഫിംഗർപ്രിന്റ് ലോക്ക് ഉണ്ടായിരുന്നിട്ടും നിങ്ങൾക്ക് പതിവുപോലെ വാട്സാപ് വെബ് ഉപയോഗിക്കാം.

നിങ്ങളുടെ വാട്സാപ് കൂടുതൽ സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ട്-ഘട്ട പരിശോധന പ്രാപ്തമാക്കണം. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെ.

∙ ആപ്ലിക്കേഷനിലെ സെറ്റിങ്സ് തുറക്കുക

‌∙ അക്കൗണ്ടിൽ ടാപ്പുചെയ്യുക

∙ രണ്ട്-ഘട്ട പരിശോധന പ്രാപ്തമാക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA