ADVERTISEMENT

ചേതൻ ഭഗതിനെ മുഖ്യാതിഥിയാക്കിയതിന് ഇസ്രോയ്ക്ക് ട്രോൾ. ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കായി ചേതൻ ഭഗത് അടുത്തിടെ ഇസ്രോയിൽ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) എത്തിയിരുന്നു. ഇസ്രോയിലെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തതിൽ അഭിമാനമുണ്ടെന്നും അവരെ അഭിസംബോധന ചെയ്യാൻ തിരഞ്ഞെടുത്തുവെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് തിങ്കളാഴ്ച ചേതൻ ഭഗത് ട്വീറ്റ് ചെയ്തു.

‘ലോക ബഹിരാകാശ വാരത്തിന്റെ സമീപകാല ആഘോഷങ്ങൾക്ക് ഇസ്രോയിലെ മുഖ്യാതിഥിയായി അംഗീകരിക്കപ്പെട്ടതിൽ ശരിക്കും ബഹുമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സംഘടനകളിലൊന്ന് എന്നെ അഭിസംബോധന ചെയ്യാൻ തിരഞ്ഞെടുത്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല. തീർച്ചയായും എന്റെ ജീവിതത്തിലെ ഒരു വലിയ നിമിഷം - എന്റെ സ്വന്തം മൂൺ ലാൻഡിങ്!’ ഇതായിരുന്നു ട്വീറ്റ്.

ചേതൻ ഭഗതിന്റെ ട്വീറ്റ് വന്നതോടെ നിരവധി പേരാണ് സോഷ്യല്‍മീഡിയയിൽ ട്രോളാൻ തുടങ്ങിയത്. ഭഗതിനെ ഇസ്രോയുടെ പ്രധാന പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകൾ കാണാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com