ADVERTISEMENT

സാധാരണ ഉപയോക്താക്കളുടെ സ്വകാര്യതയും സമാധാനവും നഷ്ടപ്പെടുത്തുന്ന ഫെയ്സ്ബുക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലതെന്ന നിർദ്ദേശവുമായി വാട്സാപ് സഹസ്ഥാപകൻ ബ്രയാൻ ആക്റ്റൻ. വയർഡിന്റെ 25-ാം വാർഷിക ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയാണ് ആക്ടൺ ഇത്തരമൊരു പ്രസ്താവന നടത്തിയത്. കോടിക്കണക്കിന് ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി. ഇതേത്തുടർന്ന് നേരത്തെ തന്നെ ഫെയ്‌സ്ബുക്കിനെതിരെ ബ്രയാന്‍ ആക്റ്റൻ രംഗത്തു വന്നിരുന്നു. 

 

കഴിഞ്ഞ മാർച്ചിൽ ഫെയ്സ്ബുക്കുമായുള്ള തന്റെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ച ആക്ടൻ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർഥികളോട് അവരുടെ ഫെയ്സ്ബുക് അക്കൗണ്ടുകൾ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്തിരുന്നു. സഹസ്ഥാപകൻ ജാൻ കൊമുമായി ചേർന്നാണ് ആക്ടന്‍ വാട്സാപ് തുടങ്ങിയത്. 2014 ൽ 22 ബില്യൺ ഡോളറിനാണ് മെസേജിംഗ് സേവനം വാട്സാപ്പിനെ ഫെയ്സ്ബുക് സ്വന്തമാക്കിയത്.

 

നേരത്തെ ഫോബ്‌സിന് നൽകിയ അഭിമുഖത്തിൽ വാട്സാപ്പിന്റെ നിലവിലെ മേധാവി മാർക് സക്കർബർഗുമായുള്ള അഭിപ്രായവ്യത്യാസമാണ് താൻ ഫെയ്സ്ബുക് ഉപേക്ഷിച്ചതെന്ന് ആക്ടൺ വിശദീകരിച്ചത്. മെസേജിങ് സേവനത്തിൽ നിന്ന് പണം സമ്പാദിക്കാനും എൻ‌ക്രിപ്ഷൻ സാങ്കേതികവിദ്യയുടെ ഫീച്ചറുകളെ ദുർബലപ്പെടുത്താനുമുള്ള തിരക്കിലാണ് സക്കർബർഗ് എന്നും ആക്ടൺ ആരോപിച്ചു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും ടാർഗറ്റുചെയ്‌ത പരസ്യമാണ് വരുന്നത്. ഇത് തന്നെ അസന്തുഷ്ടനാക്കുന്നു എന്നാണ് ആക്ടൺ പറഞ്ഞത്.

English Summary: Delete Facebook, reiterates WhatsApp co-founder Brian Acton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com