ADVERTISEMENT

ഇന്റർനെറ്റും സ്മാർട് ഫോണുകളും വ്യാപകമായതോടെ ഇന്ത്യക്കാരുടെ ജീവിതരീതികളും മാറിതുടങ്ങി. ഏറ്റവും പുതിയ ഗൂഗിൾ സേർച്ചിങ് ഫലങ്ങൾ, ടിൻഡർ സർവെകൾ കാണിക്കുന്നതും ഇതാണ്. ഇന്ത്യക്കാരുടെ രണ്ടു ഇഷ്ട വിഷയങ്ങളിലൊന്നായി ഡേറ്റിങ് മാറിയിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടിരുന്ന, കണ്ടിരുന്ന ഡേറ്റിങ് സേവനങ്ങൾ ഇന്ത്യയിലും വ്യാപകമായിരിക്കുന്നു. ടെക് ലോകത്തെ ഒട്ടുമിക്ക ഡേറ്റിങ് ആപ്പുകൾക്കും കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഗൂഗിളിന്റെ സേർച്ചിങ് റിപ്പോർട്ടുകളിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നതും ഡേറ്റിങ് തന്നെയാണ്.

 

ലോകത്തെ മുന്‍നിര ഡേറ്റിങ് ആപ്പായ ടിൻഡറിന്റെ സർവെ റിപ്പോർട്ടുകൾ പ്രകാരം അവിഹിത ബന്ധങ്ങൾ അന്വേഷിക്കുന്ന ഇന്ത്യൻ യുവാക്കളുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കാണിക്കുന്നത്. ഇന്ത്യൻ നഗരങ്ങളിലെ പണക്കാരും സാധാണക്കാരും ഡേറ്റിങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പങ്കാളികളെ കണ്ടെത്തി സെക്സ് ആസ്വദിക്കുന്നു എന്നാണ് സര്‍വെ പറയുന്നത്. ഡേറ്റിങ് ആപ്പ് ബന്ധങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്.

 

ഏഴ് നഗരങ്ങളിലായി ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന 18 നും 34 നും ഇടയിൽ പ്രായമുള്ള 80 ശതമാനം ഇന്ത്യക്കാരും ലൈംഗിക ബന്ധത്തെ ജീവിതത്തിലെ ഒരു പ്രധാന വശമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് ടിൻഡർ നടത്തിയ സർവേയിൽ കണ്ടെത്തിയത്. ഡേറ്റിങ് ആപ്ലിക്കേഷനുകളാണ് യുവാക്കളെ അവിഹിത ബന്ധങ്ങൾ തേടുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡേറ്റിങ് ആപ്പ് വിപണി സമീപ വർഷങ്ങളിൽ വൻ മുന്നേറ്റത്തിലാണ്. ഇപ്പോൾ രാജ്യാന്തര ആപ്പുകളായ ടിൻഡർ, ഗ്രിൻഡർ, ബംബിൾ, ഒക്യുപിഡ്, ട്രൂളിമാഡ്‌ലി പോലുള്ള നിരവധി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ സജീവമാണ്.

 

മികച്ച സ്മാർട് ഫോണുകളും‌ം കുറഞ്ഞ നിരക്കിൽ‌ ഇന്റർ‌നെറ്റ് ലഭ്യതയും ഡേറ്റിങ് അപ്ലിക്കേഷനുകളെ സജീവമാക്കി. അടുത്തിടെ പുറത്തുവന്ന ഗൂഗിളിന്റെ സേർച്ചിങ് റിപ്പോർട്ട് അനുസരിച്ച് ഡേറ്റിങ് തിരച്ചിലുകളിൽ 40 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. ഇത് വിവാഹിത (മാട്രിമോണി അന്വേഷണങ്ങൾ) അന്വേഷണങ്ങളെക്കാൾ വേഗമാണ്. ഓൺലൈൻ ഡേറ്റിങ് ബ്രാൻഡ് തിരച്ചിലുകളിൽ 37 ശതമാനം വർധനവുണ്ട്. മാട്രിമോണിയൽ ബ്രാൻഡുകളുടെ അന്വേഷണം 13 ശതമാനം മാത്രമാണ്.

 

ഇന്ത്യയിലെ ഓൺലൈൻ സ്പേസ് കൂടുതൽ ഊർജ്ജസ്വലമായിരുന്നില്ല, എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ഉപയോക്താവായി ഇന്ത്യ മാറിയിരിക്കുന്നു. ഭാഷയും വോയ്സ് ഉപയോഗവും വർധിച്ചിട്ടുണ്ട്. ഇതെല്ലാം ഡേറ്റിങ് വിപണിയെ സജീവമാക്കി.

English Summary: Dating Apps in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com