ADVERTISEMENT

ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സാപ്. ഇതിനാൽ തന്നെ വാട്സാപ്പിനെതിരെയുള്ള ഹാക്കിങ് നീക്കങ്ങളും വ്യാപകമാണ്. പെഗാസസ് മോഡൽ സ്പൈവെയർ ആക്രമണം വീണ്ടും വരുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. നിങ്ങൾക്ക് അജ്ഞാത നമ്പറിൽ നിന്ന് വാട്സാപ്പിൽ ഒരു എം‌പി 4 വിഡിയോ ഫയൽ ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. ഫോണുകളിൽ സ്പൈവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് വാട്സാപ്പിന്റെ ബഗ് ഉപയോഗിക്കുന്ന ഒരു പുതിയ തരം ഹാക്കിങ് രീതിയാണിത്.

 

എംപി4 ഫോർമാറ്റിൽ ഒരു വിഡിയോ ഫയൽ അയച്ചുകൊണ്ട് ഫോണുകൾ ടാർഗെറ്റുചെയ്യാൻ വാട്സാപ്പിന്റെ ബഗ് ഉപയോഗപ്പെടുത്തുകയാണ് ആക്രമണകാരികൾ ചെയ്യുന്നത്. വാട്സാപ്പിലെ പുതിയ സുരക്ഷാ ലംഘനത്തെക്കുറിച്ച് അറിയിച്ചപ്പോൾ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സി‌ആർ‌ടി) ഭീഷണിയെ ‘ഉയർന്ന തീവ്ര’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.

 

ഉപയോക്താക്കളുടെ ഫോണുകളെ ആക്രമിക്കാൻ വാട്സാപ്പിന്റെ വിഡിയോ കോളിങ് ഫീച്ചർ ഉപയോഗിച്ച സാങ്കേതികവിദ്യ (പെഗാസസ് സ്പൈവെയർ) നൽകിയെന്നാരോപിച്ച് ഇസ്രയേൽ സ്പൈവെയർ നിർമാതാക്കളായ എൻ‌എസ്‌ഒ ഗ്രൂപ്പ് അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വാട്സാപ്പിന്റെ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കും എംപി 4 ഫയലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

വാട്സാപ്പിലെ പുതിയ ഹാക്കിങ് ഭീഷണി സോഷ്യൽമീഡിയകളിൽ വൻ ചർച്ചയായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ രക്ഷപ്പെടാൻ വാട്സാപ് ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ലതെന്നാണ് മിക്കവരും പ്രതികരിച്ചത്. വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പോലും വാട്സാപ് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഇതോടെ വാട്സാപ്പിന്റെ സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെട്ടു തുടങ്ങിയെന്നാണ് മിക്കവരും പറയുന്നത്.

English Summary : Another Pegasus-like spyware found targeting WhatsApp with MP4 files

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com