ADVERTISEMENT

രാജ്യത്ത് സോഷ്യൽ മീഡിയ വഴി അശ്ലീല വിഡിയോ ഷെയറിങ് നിയന്ത്രിക്കാൻ സർക്കാർ രംഗത്തെത്തി നടപടികൾ ആരംഭിച്ചെങ്കിലും വാട്സാപ്, ടെലിഗ്രാം പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയുള്ള ഷെയറിങ്ങിന് അവസാനമില്ല.

കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്നാരോപിച്ച് ഭോപ്പാലിൽ നിന്ന് ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കുട്ടികളുടെ അശ്ലീല വിഡിയോ മാത്രം പങ്കിടുന്ന  വാട്‌സാപ്പിലെ അശ്ലീല ഗ്രൂപ്പിലെ അംഗമായിരുന്നു പ്രതി. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പായിരുന്നുവിത്. ഒക്ടോബറിൽ ഈ ഗ്രൂപ്പ് നിരീക്ഷണം പൊലീസ് ശക്തമാക്കുകയും ഒരു മെക്കാനിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.. സംഘത്തിന്റെ അഡ്‌മിൻ ഉത്തർപ്രദേശിൽ നിന്നുള്ളയാളാണ് ഇയാളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറയുന്നു.

ഭോപ്പാൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്‌ഐആർ ആണിത്. ഇതിന് മുമ്പ് ഏപ്രിലിൽ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ 21 വയസുള്ള യുവാവിനെ പിടികൂടിയിരുന്നു. ആ സംഘത്തിന്റെ അഡ്‌മിൻ ബംഗ്ലാദേശ് സ്വദേശിയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ചില വിദേശ പൗരന്മാർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല വിഡിയോകൾ പങ്കിടുന്ന 150 ഓളം ഗ്രൂപ്പ് അംഗങ്ങളുണ്ട്, ഇവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

കുട്ടികളുടെ അശ്ലീല വിഡിയോ ഷെയർ ചെയ്തവർക്ക് ജയിൽ, ജാമ്യം കിട്ടില്ല

രാജ്യത്തെ സോഷ്യൽമീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം വരാൻ പോകുകയാണ്. വാട്സാപ്, ഫെയ്സ്ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാൻ തന്നെയാണ് കേന്ദ്ര‌, സംസ്ഥാന സർക്കാരുകളുടെ നിലപാട്. ഇതിന്റെ ഭാഗമായി കേരളത്തിൽ സോഷ്യല്‍മീഡിയ വഴി കുട്ടികളുടെ പോൺ കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവരികയാണ്. പോൺ വെബ്സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ മാസം കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാട്സാപ്, ഫെയ്സ്ബുക്, ടെലിഗ്രാം വഴി കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കഴിഞ്ഞ വർഷം തന്നെ കേന്ദ്ര സര്‍ക്കാർ നീക്കം തുടങ്ങിയിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. കുട്ടികളുടെ പോൺ ഷെയർ ചെയ്തവരുടെ കേസിൽ ജാമ്യവും ലഭിക്കില്ല. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസില്‍ പിഴയും നൽകേണ്ടിവരും.

നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാൽ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോൺ വിഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ആദ്യം തെറ്റുചെയ്യുന്നവർക്ക് മൂന്നുവർഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു വർഷം മുതൽ ഏഴു വർഷം വരെയും ജയിൽ ശിക്ഷ കിട്ടും.

അബദ്ധത്തിൽ ആരുടെങ്കിലും വാട്സാപ്പിലേക്ക് ഇത്തരം പോൺ വിഡിയോകൾ വന്നാൽ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. റിപ്പോർട്ട് ചെയ്യുന്നതോടെ വിഡിയോ നീക്കം ചെയ്യുകയും വേണം. ഇത്തരം വിഡിയോ റിപ്പോർട്ട് ചെയ്യാത്തവർക്ക് 1000 രൂപ വരെ പിഴ നൽകണം, തെറ്റ് ആവർത്തിച്ചാല്‍ 5000 രൂപ വരെയും പിഴ നൽകേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com