ADVERTISEMENT

ചൈനീസ് സോഷ്യൽമീഡിയ വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ കാഴ്ചക്കാരെ വഞ്ചിച്ച പെൺകുട്ടിയെ പുറത്താക്കി. ശക്തമായ ഒരു സന്ദേശത്തിലേക്ക് കടക്കുന്നതിന് മുൻപ് കാഴ്ചക്കാരെ ആകർഷിച്ചാൻ സൗന്ദര്യ നുറുങ്ങുകൾ ഉപയോഗിച്ചായിരുന്നു കൗമാരക്കാരിയുടെ സോഷ്യൽ മീഡിയ തട്ടിപ്പ്. ഇവരുടെ മിക്ക വിഡിയോകളും വൈറലായിരുന്നു.

 

ഫിറോസ അസീസ് (17) എന്ന പെൺകുട്ടിയുടെ അക്കൗണ്ടാണ് ടിക് ടോക്ക് പൂട്ടിയത്. കൺപീലികളെ കുറിച്ച് പറയുന്ന വിഡിയോയിൽ ചൈനയെ വിമർശിക്കുന്ന സന്ദേശവും നൽകുകയായിരുന്നു. ചൈനയിൽ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെതിരെയാണ് ഫിറോസയുടെ വിഡിയോകൾ. ഈ സന്ദേശങ്ങൾ കൂടുതൽ പേരിൽ എത്തിക്കാൻ വേണ്ടിയാണ് കൺപീലി സൗന്ദര്യം കൂട്ടുന്നതിന്റെ സൂത്രങ്ങളും വിഡിയോയുടെ തുടക്കത്തിൽ ഉപയോഗിച്ചത്.

 

വിഡിയോയിൽ മുഖസൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ചൈനയെ വിമർശിക്കാൻ തുടങ്ങിയത്. ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്നും അവിടത്തെ കോൺസെൻട്രേഷൻ ക്യാംപുകകൾ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നിരപരാധികളായ മുസ്‌ലിംകളെ അവിടെ പീഡിപ്പിക്കുന്നുണ്ടെന്നുമാണ് ഫിറോസയുടെ ടിക് ടോക്ക് വിഡിയോയിൽ പറയുന്നത്.

 

ഇതേ വിഡിയോ ട്വിറ്ററിൽ ഷെയർചെയ്തപ്പോൾ ഏഴ് കോടി സന്ദർശകരെയാണ് ലഭിച്ചത്. എന്നാൽ ഈ വിഡിയോയുടെ ജനപ്രീതി ടിക് ടോക്കിനു ഒരു മോശം സ്ഥാനമാണ് നൽകിയത്. ഇതോടെ ഫിറോസയുടെ അക്കൗണ്ട് തന്നെ നീക്കം ചെയ്യുകയായിരുന്നു.

മിസ് അസീസിന്റെ അക്കൗണ്ട് ടിക് ടോക്കിൽ നിന്ന് നിരോധിച്ചതിനെതിരെ മറ്റു സോഷ്യൽമീഡിയക്കാർ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

English Summary: Teenager banned from social media platform as fake eyelash lesson goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com