ADVERTISEMENT

മണ്ടത്തരങ്ങളും അബദ്ധങ്ങളും വിളിച്ചുപറയുന്നതിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിമാരും എന്നും മുന്നിലാണ്. പലതും ഗൗരവ വിഷയങ്ങൾ പറയുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. എന്നാൽ ഓരോ അബദ്ധങ്ങളും കണ്ടെത്തി സോഷ്യൽമീഡിയ ആഘോഷിക്കാറുമുണ്ട്. ഏറ്റവും അവസാനമായി സോഷ്യൽമീഡിയ ട്രോളിന് ഇരയായത് പാക്ക് പ്രധാനമന്ത്രി തന്നെയാണ്.

പാക്കിസ്ഥാൻ പത്രപ്രവർത്തകനായ നൈല ഇനയാത്ത് അടുത്തിടെ ഇമ്രാൻ ഖാൻ ആളുകളെ അഭിസംബോധന ചെയ്യുന്ന ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഇതിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നത്, ‘മരങ്ങൾ രാത്രിയിൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നു’ എന്നാണ്. 15 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഇപ്പോൾ ട്വിറ്ററിൽ ഹിറ്റാണ്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 70 ശതമാനം പച്ചപ്പും വെട്ടിനശിപ്പിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് നേരിടേണ്ടി വരും. മരങ്ങളാണ് കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത്, മരങ്ങൾ വായു വൃത്തിയാക്കുന്നു. മരങ്ങൾ രാത്രിയിലാണ് ഓക്സിജൻ പുറപ്പെടുവിക്കുന്നത് ഇതായിരുന്നു പ്രസംഗത്തിലെ പ്രധാന ഭാഗം. ട്വിറ്റർ ഉപയോക്താക്കൾ ഈ വിഡിയോ ട്രോളായി ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ രാജ്യാന്തര മാധ്യമങ്ങളിൽ പോലും വാർത്ത വരികയും ചെയ്തു.

English Summary: Trees produce oxygen at night says Imran Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com