ADVERTISEMENT

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്സാപ് ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഓരോ ഫീച്ചറും വൻ ആഘോഷത്തോടെയാണ് ഉപയോക്താക്കൾ സ്വീകരിക്കുന്നത്. എന്നാൽ കൂടുതൽ പേർക്കും ഉപയോഗപ്പെടുന്ന ഒരു ഫീച്ചറാണ് വാട്സാപ് ഇപ്പോൾ പരീക്ഷിക്കുന്നത്. ഫോണുകളിൽ ലഭ്യമായിരുന്നു കോൾ വെയിറ്റിങ് ഫീച്ചറാണ് ഇപ്പോൾ വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലും വരാൻ പോകുന്നത്.

 

പുതിയ വാട്സാപ് ഫീച്ചര്‍ പ്രകാരം ഒരു ഉപയോക്താവുമായി സംസാരിക്കുമ്പോൾ മറ്റേതൊരു ഉപയോക്താവും ഒരേ സമയം നിങ്ങളെ വിളിക്കാൻ ശ്രമിക്കുകയാണോ എന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. നേരത്തെ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വിളിക്കാൻ ശ്രമിക്കുമ്പോൾ ‘മിസ്ഡ് കോൾ’ ആയാണ് കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് കോളിനിടെ തന്നെ അലേർട്ട് ലഭിക്കും. വേണമെങ്കിൽ നിലവിലുള്ള കോൾ വിച്ഛേദിക്കാനും അടുത്ത കോളറുമായി സംസാരിക്കാനും ഓപ്ഷനും ലഭിക്കും. അതേസമയം പുതിയ കോളറെ അവഗണിക്കാനും നിങ്ങൾക്ക് ഓപ്ഷനുണ്ട്.

 

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് ഇപ്പോൾ കോൾ ഹോൾഡ് സൗകര്യം ആരംഭിച്ചിട്ടില്ലാത്തതിനാൽ നിങ്ങളുടെ ഫോണിൽ പുതിയ ഇൻകമിങ് കോൾ അലേർട്ട് ലഭിക്കുമ്പോൾ കോൾ വിച്ഛേദിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടതുണ്ട്. ‘കോൾ വെയിറ്റിങ്’ ഫീച്ചർ വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ് അപ്‌ഡേറ്റിലുണ്ടാകും.

 

കോൾ വെയിറ്റിങ് ഫീച്ചർ വാട്സാപ്പിന്റെ v2.19.352 സ്റ്റേബിൾ (APK മിറർ) നു മുകളിലുള്ള പതിപ്പുകൾ, വാട്‌സാപ് ബിസിനസ്സിന്റെ v2.19.128 (APK മിറർ) എന്നിവയിൽ ലഭ്യമാണ്. ഐഫോൺ ഉപയോക്താക്കൾക്കായി നേരത്തെ തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു.

 

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ നിരവധി പുതിയ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആർക്കൊക്കെ ചേർക്കാനാകുമെന്ന് നിയന്ത്രിക്കാൻ സ്വകാര്യത ക്രമീകരണങ്ങൾ നിങ്ങളെ അനുവദിക്കുന്നു, അതേസമയം വാട്സാപ് അൺലോക്കുചെയ്യുന്നതിന് വിരലടയാളത്തിന്റെ ആവശ്യകതയും നിങ്ങൾക്ക് നിർബന്ധമാക്കാം. ഇത് നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയും. ഏറ്റവും പുതിയ വാട്സാപ് ബീറ്റ അപ്‌ഡേറ്റിൽ ഡാർക്ക് മോഡ് ലഭ്യമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com