ADVERTISEMENT

2019 ൽ ഭാരതീയ ജനതാ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ഈ വർഷത്തെ ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ടതും ഇഷ്ടപ്പെട്ടതുമായ ട്വീറ്റ്. ഇത് ഇന്ത്യയിലെ ഗോൾഡൻ ട്വീറ്റായി മാറിയെന്ന് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ട്വിറ്റർ അറിയിച്ചു.

 

കായികരംഗത്ത് ധോണിയുടെ ജന്മദിനത്തിൽ വിരാട് കോലി (@imVkohli) ചെയ്ത ട്വീറ്റാണ് ഒന്നാമത്. ലോക കായിക രംഗത്ത് തന്നെ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായിരുന്നു ഇത്. ധോണിയുടെ ജന്മദിനത്തിൽ കോലി നടത്തിയ ഈ ഹൃദയംഗമമായ ട്വീറ്റിനൊപ്പം ഇരുവരുടെയും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ചിത്രവും കുറിപ്പും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്ത് ഹിറ്റാക്കുകയായിരുന്നു.

 

സിനിമ മേഖലയിൽ തമിഴ് താരങ്ങൾ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. നടൻ വിജയ് (@actorvijay) ബിജിൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കിട്ടതാണ് വിനോദ മേഖലയിൽ ഏറ്റവുമധികം റീട്വീറ്റുകൾ നേടിയ പോസ്റ്റ്. കമന്റുകളുടെ എണ്ണത്തിലും കൂടുതൽ റീട്വീറ്റുകൾ നേടുന്നതിലും വിജയ് പോസ്റ്റ് വൻ വിജയമാണ് നേടിയത്.

 

ഹാഷ്‌ടാഗുകളിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്തത് # loksabhaelections2019 ആണ്. തുടർന്ന് #chandrayaan2, #cwc19, #pulwama, #article370 എന്നിവയാണ്. ഈ വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവേശകരവും സുപ്രധാനവുമായ ഒരു സംഭവമായിരുന്നു ഇസ്രോയുടെ ചന്ദ്രയാൻ 2 ദൗത്യം. ഈ സംഭവം ഒരു സാങ്കേതിക കുതിച്ചുചാട്ടത്തെ പ്രതിനിധാനം ചെയ്യുകയും ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യ നൽകിയ സംഭാവനകളെ എടുത്തുകാണിക്കുകയും ചെയ്തു. ഇതെല്ലാം ട്വിറ്ററിൽ വൻ ഹിറ്റായിരുന്നു.

 

രാഷ്ട്രീയത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ടവരിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ട്വിറ്ററിൽ താരമായി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി നിർമ്മല സീതാരാമൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരാണ് ട്വിറ്ററിൽ നിറഞ്ഞുനിന്ന മറ്റു വനിതാ നേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com