ADVERTISEMENT

രാജ്യത്ത് ഉള്ളി വില കുത്തനെ കൂടിയതോടെ പ്രമുഖ സോഷ്യല്‍മീഡിയകളായ ടിക് ടോക്, ഫെയ്സ്ബുക്, ട്വിറ്റർ എന്നിവയിലും വൻ ചർച്ചയായി. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോകിൽ ദിവസവും നൂറ് കണക്കിന് ഉള്ളി വിഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്. വീടുകളുടെ ദൈനംദിന ബജറ്റിനെ ബാധിക്കുന്ന ഉള്ളി വിലയെ ട്രോളിയാണ് മിക്ക വിഡിയോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

ചില നഗരങ്ങളിൽ ഉള്ളി കിലോഗ്രാമിന് 150 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്ത്യൻ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്നായ പച്ചക്കറിയുടെ വില കുത്തനെ ഉയരുന്നതിനെതിരെ സോഷ്യൽമീഡിയക്കാർ ഒന്നടങ്കം വിമർശിക്കുന്നുണ്ട്. #OnionCrisis എന്ന ഹാഷ്ടാഗിൽ രസകരമായ വിഡിയോകളാണ് വരുന്നത്. 

 

ടിക് ടോകിൽ ഒരു ഉപയോക്താവ് പങ്കിട്ട വിഡിയോകളിലൊന്ന് ഓട്ടോറിക്ഷ യാത്രക്കാരൻ രൂപയ്ക്ക് പകരം ഉള്ളി നൽകുന്നതായി കാണിക്കുന്നു. ഡ്രൈവർ ഉപഭോക്താവിന് ബാക്കി തുകയായി നൽകുന്നത് കുഞ്ഞുള്ളിയുമാണ്. ഇത് പഴയ കാലത്തെ ബാർട്ടർ സംവിധാനത്തെയാണ് കാണിക്കുന്നത്. വലിയൊരു സവാള നൽകുമ്പോൾ ഇതിനൊന്നും ചില്ലറ നൽകാൻ തന്റെ കയ്യിൽ പണമില്ലെന്ന് പറയുന്ന മറ്റൊരു വിഡിയോയും രസകരമാണ്.

 

മറ്റൊരു വിഡിയോയിൽ പച്ചക്കറി വിൽപ്പനക്കാരനിൽ നിന്ന് ഒരാൾ സവാള വാങ്ങുന്നതായി കാണിക്കുന്നു, ബാഗിൽ ഉള്ളി നിറച്ചയുടനെ സ്ഥലം വിടുന്നതിനു മുൻപ് അയാൾ അത് പൂട്ടുന്ന കാഴ്ചയും ചിരിപ്പിക്കുന്നതാണ്. ടിക് ടോക്കിലെ മറ്റൊരു വിഡിയോയും വൈറലായി. ഒരു വ്യക്തി പച്ചക്കറി കടയിൽ നിന്ന് 500 രൂപയ്ക്ക് പകരം ഉള്ളി മോഷ്ടിക്കുന്നതായി കാണിക്കുന്നു. 500 നോട്ട് പച്ചക്കറിയുടെ മുകളിൽ തന്നെ കിടക്കുന്നു.

 

ട്വിറ്ററിലും ഉള്ളി വിഡിയോകൾ ഉപയോക്താക്കൾ പങ്കിട്ടു. അവയിൽ ചിലത് ഇതാ, അവ തീർച്ചയായും നിങ്ങളെ ചിരിക്കുന്നതാണ്. മറ്റൊരു വിഡിയോയിൽ ഒരു വിവാഹ ചടങ്ങിൽ അതിഥി വധുവിന്റെ വിവാഹ സമ്മാനമായി സവാള നിറച്ച ഒരു കുട്ട സമ്മാനമായി നൽകുന്നതും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com