ADVERTISEMENT

ഇരുസഭകളും 2019 ലെ പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിന് ഒരു ദിവസത്തിനുശേഷം പ്രസിഡന്റ് രാം നാഥ് കോവിന്ദും ബില്ലിന് അംഗീകാരം നൽകി. ഇതോടെ പൗരത്വ ബിൽ ഒരു നിയമമാക്കി മാറ്റി. ഇതിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സോഷ്യൽ മീഡിയയിൽ 'ന്യൂ ജിന്ന' എന്നാണ് വിളിക്കുന്നത്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇന്ന് ഏറ്റവും കൂടുതൽ ഹിറ്റായ ഹാഷ്ടാഗ് #Amit_Shah_is_New_Jinnah എന്നതാണ്. ഈ ഹാഷ്ടാഗിന് കീഴിൽ ആയിരക്കണക്കിന് ട്വീറ്റുകളും പോസ്റ്റുകളുമാണ് വരുന്നത്.

 

2014 ഡിസംബർ 31 വരെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്ന് മതപരമായ പീഡനങ്ങൾ നേരിടുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിലെ അംഗങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കില്ല, മറിച്ച് ഇന്ത്യൻ പൗരത്വം നൽകു‌മെന്നായിരുന്നു ബിൽ. പൗരത്വ (ഭേദഗതി) ബിൽ ആദ്യം രാജ്യസഭയും തിങ്കളാഴ്ച ലോക്സഭയും പാസാക്കി.

 

ഇതോടെ രാജ്യത്തെ ഒരു വിഭാഗം സോഷ്യല്‍മീഡിയക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മതപരമായ അടിസ്ഥാനത്തിൽ രാജ്യം ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ‘ആധുനിക ജിന്ന’യാണെന്ന് അമിത് ഷായെ നെറ്റിസൺസ് ട്വിറ്ററിലൂടെ ആരോപിക്കുന്നത്.

 

ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു, 'ഹിറ്റ്ലറും ജിന്നയും കൂട്ടിച്ചേർത്തതിനേക്കാൾ അപകടകാരികളാണ് ഷായും മോദിയും'. മറ്റൊരു ഉപയോക്താവ് പറഞ്ഞത്, ‘വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കുന്നു’ എന്നാണ്. ആറ് സമുദായങ്ങളിലെ അഭയാർഥികൾക്ക് 11 വർഷം മുൻപ് ആവശ്യപ്പെട്ടിരുന്നതിന് പകരം അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ താമസിച്ചതിന് ശേഷം ഇന്ത്യൻ പൗരത്വം നൽകുമെന്നാണ് ആക്റ്റ് പറയുന്നത്. അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതിന് ശേഷം നിയമപരമായ കേസുകൾ നേരിടുന്ന അഭയാർഥികൾക്ക് പ്രതിരോധം നൽകാനും ഈ നിയമം നിർദ്ദേശിക്കുന്നു. 

 

നിയമനിർമാണം അനുസരിച്ച്, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ഗോത്ര പ്രദേശങ്ങൾക്കും ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷനു (1873) കീഴിൽ വിജ്ഞാപനം ചെയ്ത ഇന്നർ ലൈൻ പെർമിറ്റിന് കീഴിലുള്ള പ്രദേശങ്ങൾക്കും ഇത് ബാധകമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com