ADVERTISEMENT

പൗരത്വ (ഭേദഗതി) ബില്ലിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം കത്തുകയാണ്. പ്രതിഷേധവുമായി വിദ്യാർഥികൾ ഇറങ്ങിയതോടെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ചർച്ചകൾ ഒന്നടങ്കം പൗരത്വ ബിൽ തന്നെയാണ്. കേന്ദ്ര സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന വിഡിയോകളും ചിത്രങ്ങളുമാണ് പ്രതിഷേധക്കാർ ഓരോ നിമിഷവും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്.

 

ഓൺലൈനിൽ പ്രതിഷേധം നടത്തുന്നവരെ പ്രതിരോധിക്കാൻ മിക്ക സ്ഥലങ്ങളിലും ഇന്റർനെറ്റ് വിലക്കിയിരിക്കുകയാണ്. എന്നാൽ വിദേശ മാധ്യമങ്ങളിലെല്ലാം ഇന്ത്യയിലെ പ്രതിഷേധം വൻ പ്രാധാന്യത്തോടെ വരാൻ കാരണം ട്വിറ്ററിലെ പ്രതിഷേധം തന്നെയാണ്. അമിത് ഷാ രാജിവയ്ക്കണം എന്ന ഹാഷ്്ടാഗ് ട്വിറ്റില്‍ ട്രെന്‍‌ഡിങ്ങാണ്. ഇന്നത്തെ ട്രന്റിങ് വിഷയങ്ങളിൽ മിക്കതും പൗരത്വ ബിൽ പ്രതിഷേധം തന്നെയാണ്.

 

ഡല്‍ഹി പൊലീസിന്റെ നടപടികളെ ചോദ്യം ചെയ്തുള്ള പ്രതിഷേധ പോസ്റ്റുകളും വന്നുകഴിഞ്ഞു. പൊലീസ് കൂടാതെ പുറത്തുനിന്നുള്ളവരും പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ രംഗത്തിറങ്ങിയതിന് തെളിവുകളുമായി ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിന്‍റെയും നിലവിലെ കലാപങ്ങളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.

 

അമിത് ഷായെ സോഷ്യൽ മീഡിയയിൽ 'ന്യൂ ജിന്ന' എന്നാണ് വിളിക്കുന്നത്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഏറ്റവും കൂടുതൽ ഹിറ്റായ ഹാഷ്ടാഗുകളിലൊന്നാണ് #Amit_Shah_is_New_Jinnah എന്നത്. ഈ ഹാഷ്ടാഗിന് കീഴിൽ ആയിരക്കണക്കിന് ട്വീറ്റുകളും പോസ്റ്റുകളുമാണ് വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com