ADVERTISEMENT

പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച് പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുമെന്നും കൊൽക്കത്ത പൊലീസ് അറിയിച്ചു. ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകളിലും ട്വിറ്ററിലും മറ്റു സോഷ്യൽമീഡിയകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എന്നാൽ വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെയും തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നവരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ പോസ്റ്റുകള്‍ കണ്ടാൽ 100 ൽ ഡയൽ ചെയ്യുകയോ സിറ്റി പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയോ ചെയ്യുക.

ചില വ്യക്തികൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം സോഷ്യൽമീഡിയ വഴി കിംവദന്തികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം തെറ്റായ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും ചെവികൊടുക്കരുതെന്ന് പൗരന്മാരോട് അഭ്യർഥിക്കുന്നുവെന്നാണ് പൊലീസ് നിർദ്ദേശം. കൊൽക്കത്ത പൊലീസിന്റെ ട്വിറ്റർ, ഫെയ്സ്ബുക് പേജുകൾ പിന്തുടരാനും ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. ഞങ്ങൾ പതിവ് വിവരങ്ങൾ പങ്കിടുന്നു. പൗരന്മാർക്ക് എല്ലായ്പ്പോഴും ഇവയെക്കുറിച്ച് ആശയവിനിമയം നടത്താനും വിശദീകരണങ്ങൾ തേടാനും കഴിയും.

‌സിറ്റി പൊലീസിന്റെ ഒരു വിഭാഗം സോഷ്യൽ മീഡിയ പോസ്റ്റുകൾ സജീവമായി ട്രാക്കുചെയ്യുന്നുണ്ടെന്നും അവ ഷെയർ ചെയ്യുന്നവരെ കണ്ടെത്തുകയും പോസ്റ്റുകൾ ഇല്ലാതാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലും ചാറ്റ് ഗ്രൂപ്പുകളിലും നിരവധി പോസ്റ്റുകൾ അക്രമത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുന്നുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കുന്നതിനായി നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com