ADVERTISEMENT

വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. ബംഗാളിലെ ദുര്‍ഗാപൂരിലാണ് രസകരമായ സംഭവം. ട്രക്ക് പാലത്തിനടയില്‍ കുടുങ്ങിയത് നഗരത്തില്‍ വന്‍ഗതാഗത കുരുക്കിനിടയാക്കി. അടുത്തിടെ ചൈനയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

 

കാലപഴക്കം കാരണം ഉപേക്ഷിച്ച വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്.  ഇന്ത്യ പോസ്റ്റിന്‍റെ സര്‍വീസ് നിര്‍ത്തിയിരുന്നതാണ് ഈ വിമാനമെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രി ദേശീയപാത രണ്ടിലാണ് വിമാനം കുടുങ്ങിയത്. 2007ല്‍ കമ്മീഷന്‍ ചെയ്ത വിമാനം കഴിഞ്ഞ വര്‍ഷമാണ് സര്‍വീസ് അവസാനിപ്പിച്ച് പൊളിക്കാൻ തീരുമാനിച്ചത്.

 

നഗരത്തില്‍ വന്‍ഗതാഗത കുരുക്കിനിടയാക്കിയ ട്രക്കും വിമാനവും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നീക്കിയത്. പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ചയുണ്ട്. വിമാനം പാലത്തിനടിയിൽ കുടുങ്ങികിടക്കുന്ന വിഡിയോ ഇന്റർനെറ്റിൽ ഹിറ്റാണ്. ഇത്തരമൊരു വിഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് മിക്കവരും പ്രതികരിച്ചത്. എന്നാൽ സംഭവം എന്താണെന്ന് വിഡിയോ കാണുമ്പോൾ മാത്രമേ മനസിലാകൂ.

 

ബംഗാളിലെ റോഡിലൂടെ പോകുന്ന വിമാനം ഇന്റർനെറ്റിൽ വൻ ഹിറ്റായി കഴിഞ്ഞു. വിഡിയോ ഇതിനകം തന്നെ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com