ADVERTISEMENT

പൗരത്വ ഭേദഗതി നിയമത്തിന് (സി‌എ‌എ) പിന്തുണ ശേഖരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി #IndiaSupportsCAA എന്ന ഹാഷ്‌ടാഗിനൊപ്പം ഔട്ട്‌റീച്ച് ക്യാംപയിൻ ആരംഭിച്ചു. രാജ്യത്തെ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടാണ് മോദിയുടെ സോഷ്യൽമീഡിയ ക്യാംപയിൻ. എന്നാൽ, മോദിയുടെ ട്വീറ്റുകൾക്ക് താഴെ പ്രതിഷേധക്കാരുടെ ട്രോളുകളുടെ പ്രളയമാണ്.

 

അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സിഎഎ പറയുന്നത്. ആരുടെയും പൗരത്വം കവർന്നെടുക്കുന്നതിനെക്കുറിച്ചല്ല സി‌എ‌എ എന്നാണ് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ട്വിറ്ററിലെ ട്വീറ്റും വ്യക്തമാക്കുന്നത്. 

 

അതേസമയം, പ്രധാനമന്ത്രി മോദി ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് അവതരിപ്പിക്കുന്ന ഒരു വിഡിയോയും ട്വീറ്റ് ചെയ്തു. സി‌എ‌എയുമായി ബന്ധപ്പെട്ട വശങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും നിക്ഷിപ്ത താൽപ്പര്യ ഗ്രൂപ്പുകളുടെ തെറ്റായ വിവരങ്ങൾ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ (ഭേദഗതി) നിയമത്തിൽ ജനങ്ങളുടെ പിന്തുണ നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് ട്വിറ്റർ പ്രചരണം ആരംഭിച്ചത്. നമോ ആപ് വഴി ക്യാംപയിൻ നടത്തുന്നുണ്ട്.

 

അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സി‌എ‌എ, ആരുടെയും പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ചല്ല. കണ്ടെന്റ്, ഗ്രാഫിക്സ്, വിഡിയോകൾ എന്നിവയ്ക്കായുള്ള നമോ ആപ്പിലെ വോളണ്ടിയർ മൊഡ്യൂളിലെ വോയ്‌സ് വിഭാഗത്തിൽ  സി‌എ‌എയ്ക്കുള്ള നിങ്ങളുടെ പിന്തുണ ഷെയർ ചെയ്യാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയുടെ ട്വീറ്റിനു പിന്നാലെ നിരവധി കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും സോഷ്യൽമീഡിയ ക്യാംപയിന്‍ തുടങ്ങിയിട്ടുണ്ട്.

 

ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ ഇങ്ങനെ ട്വീറ്റ് ചെയ്തു: ഇന്ത്യൻ മുസ്‌ലിംകളുടെ പൗരത്വം നശിപ്പിക്കുമെന്നും പൊതു സ്വത്ത് നശിപ്പിക്കപ്പെടുമെന്നും ധാരാളം അഭ്യൂഹങ്ങളും വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്, ഇത് മനഃസാക്ഷിയോടെ വായിക്കാനും ചർച്ച നടത്താനുമുള്ള സമയമാണ്.

 

മാൽവിയയിൽ നിന്നുള്ള ഒരു പോസ്റ്റ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർഥികളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനിയുടെ റീട്വീറ്റ് കുറിപ്പ്: കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്യുകയും ഇപ്പോൾ ബീഹാറിലെ മോതിഹാരി ജില്ലയിൽ സ്ഥിരതാമസമാക്കുകയും ചെയ്തവരുടെ കഷ്ടതകൾ കേട്ട് നിങ്ങൾ ഞെട്ടിപ്പോകും. സി‌എ‌എയെ എതിർക്കുന്നവർ മനുഷ്യരാശിയുടെ ശത്രുക്കളാണ് #IndiaSupportsCAA. ട്വിറ്ററിലെ ഇന്നത്തെ ആദ്യത്തെ പത്ത് ട്രന്റിങ് ഹാഷ്ടാഗുകളിൽ നാലും സിഎഎ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com