ADVERTISEMENT

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ പാക്കിസ്ഥാൻ മന്ത്രി സോഷ്യൽമീഡിയ ട്രോളുകളിൽ കുടുങ്ങി. പാക്കിസ്ഥാൻ മന്ത്രി റഹ്മാൻ മാലിക് ആണ് ഇന്ത്യയിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരായി 3 പോൺ താരങ്ങളുടെ ചിത്രങ്ങൾ റീട്വീറ്റ് ചെയ്തത്. റഹ്മാൻ മാലിക് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

 

‘അക്ഷയ്’ എന്ന ഇന്ത്യൻ ട്വിറ്റർ ഉപയോക്താവ് മൂന്ന് പോൺ താരങ്ങളുടെ ഫോട്ടോകൾ സി‌എ‌എ വിരുദ്ധ (പൗരത്വ ഭേദഗതി നിയമം) പ്രതിഷേധക്കാരായി പോസ്റ്റ് ചെയ്യുകയും റഹ്മാൻ മാലിക്കിനെ ടാഗ് ചെയ്യുകയും ചെയ്തു. അക്ഷയ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘സെൻ റഹ്മാൻ മാലിക് സർ, ഇന്ത്യൻ പ്രാദേശിക സിനിമകളിലെ സ്വാധീനമുള്ള നടിമാർ ഹിജാബ് ധരിച്ച് പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്ന ഇന്ത്യൻ മുസ്‌ലിംകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. അവർക്ക് സല്യൂട്ട്. മോദി ഉടൻ രാജിവയ്ക്കും.’

 

ഇതിനിടെ, പാക്കിസ്ഥാൻ റഹ്മാൻ മാലിക് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തത് ഈ കുറിപ്പോടെയാണ്, ‘ദൈവം അവരെ അനുഗ്രഹിക്കട്ടെ.’ പിന്നീട് ആളുകൾ വലിയ തെറ്റ് ചൂണ്ടിക്കാണിച്ചതോടെ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. അപ്പോഴേക്കും ട്വിറ്റർ ഉപയോക്താക്കൾ റഹ്മാൻ മാലിക്കിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് നിരവധി പേർ പകർത്തിയിരുന്നു. ഇന്ത്യൻ മുസ്‌ലിംകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് റഹ്മാൻ മാലിക് പോൺ താരം മിയ ഖലീഫയ്ക്ക് അനുഗ്രഹം നൽകുന്നുവെന്നാണ് ഒരു പാക്കിസ്ഥാൻ ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com