sections
MORE

ഇന്ത്യ ഇനി പഴയ ഇന്ത്യയല്ല: 9 കാര്യങ്ങള്‍ക്ക് വാട്സാപ്പുകാര്‍ ജയിലില്‍ കിടക്കേണ്ടി വരും

whatsapp
SHARE

ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള മെസേജിങ് സംവിധാനങ്ങളിലൊന്നാണ് വാട്‌സാപ്. സമൂഹത്തിലെ എല്ലാത്തട്ടിലുമുള്ള ആളുകള്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ പൊലീസിന് വാട്‌സാപ്പിലെ ഗ്രൂപ്പുകള്‍ തലവേദന സൃഷ്ടിക്കുകയാണ്. അവയിലൂടെ എളുപ്പത്തില്‍ പ്രകോപനം സൃഷ്ടിക്കാമെന്നതാണ് കാരണം. എന്‍ഡ്-ടു-എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വാടാസാപ്പില്‍ എന്തു ചെയ്താലും താന്‍ പിടിക്കപ്പെടില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ തെറ്റിധാരണ മാറ്റാനുള്ള സമയവും ഇതാണ്.

ഓരോ ഉപയോക്താവിനെക്കുറിച്ചുമുള്ള മെറ്റാ ഡേറ്റാ, വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക് ശേഖരിക്കുന്നുണ്ട്. അത് അന്വേഷണ ഏജന്‍സികള്‍ ചോദിച്ചാല്‍ അപ്പോഴെ കൊടുത്ത് ഫെയ്‌സ്ബുക് കൈകഴുകും. അയയ്ക്കുന്ന സന്ദേശങ്ങള്‍ തത്വത്തില്‍ എന്‍ക്രിപ്റ്റഡ് ആണെങ്കിലും പൊലീസ് ചോദിച്ചാല്‍ വാട്‌സാപ് നിങ്ങളുടെ പേര്, ഐപി അഡ്രസ്, മൊബൈല്‍ നമ്പര്‍, ലൊക്കേഷന്‍, മൊബൈല്‍ നെറ്റ്‌വര്‍ക്ക്, നിങ്ങളുപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ പേര് ഇവയൊക്കെ കൈമാറും. 

ആരോടൊക്കെയാണ് നിങ്ങള്‍ ചാറ്റ് ചെയ്യുന്നത്, ഏതു സമയത്താണ് ചാറ്റ് ചെയ്തത്, എത്ര നേരംചാറ്റ് ചെയ്തു എന്നീ കാര്യങ്ങൾ പൊലീസുകാര്‍ക്ക് അറിയാനാകും. നിങ്ങളുടെ കോണ്ടാക്ട്‌സ് ലിസ്റ്റും പൊലീസിനു ലഭ്യമാക്കും. വാട്‌സാപ്പിനു മാത്രമായി ഇന്ത്യയില്‍ പ്രത്യേക നിയമമൊന്നുമില്ലെങ്കിലും നിങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ ഏതിലെങ്കിലും ഏര്‍പ്പെട്ടാല്‍ പൊലീസിന്റെ പിടിയിലാകാം. ഇന്ത്യ ഇന്ന് പഴയ ഇന്ത്യയല്ല. ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2020 നിലവില്‍വരികയാണ്.

1. വാട്‌സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അംഗം നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ അഡ്മിനെ കണ്ടെത്തി അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കും. അഡ്മിന്‍ ആയിരിക്കുക എന്നത് പ്രശ്‌നമുള്ള കാര്യമാകുന്നു. കുഴപ്പക്കാരായ അംഗങ്ങളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

2. വാട്‌സാപ്പില്‍ പോണ്‍ വിഡിയോ, പ്രത്യേകിച്ചും കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും മറ്റെന്തെങ്കിലും അശ്ലീല കണ്ടെന്റോ ഷെയർ ചെയ്യുന്നത് പാടേ ഒഴിവാക്കുക. നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.

3. പ്രാധാന്യമുള്ള ആളുകളുടെ വിഡിയോയും ചിത്രങ്ങളും വികലമാക്കി വാട്‌സാപ്പില്‍ ഷെയര്‍ ചെയ്താലും അറസ്റ്റു ചെയ്യപ്പെടാം.

4. ഏതെങ്കിലും സ്ത്രീ അവരെ വാട്‌സാപ്പിലൂടെ നിങ്ങള്‍ ശല്യപ്പെടുത്തിയെന്ന പരാതി നല്‍കിയാലും പൊലീസിന് അറസ്റ്റ് ചെയ്യാം.

5. മറ്റാരെങ്കിലുമാണെന്നു ഭാവിച്ചോ, മറ്റാരുടെയെങ്കിലും പേരിലോ വാട്‌സാപ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതും അറസ്റ്റിലേക്കു നയിക്കാം.

6. ഏതെങ്കിലും മതത്തിനെതിരെയോ, ആരാധനാലയത്തിനെതിരെയോ പ്രകോപനപരമോ വിദ്വേഷ പരമോ ആയ സന്ദേശങ്ങള്‍ വാട്‌സാപ്പിൽ പ്രചരിപ്പിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം.

7. പ്രശ്‌നമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്ത, വ്യാജ മള്‍ട്ടി മീഡിയ ഫയല്‍, അഭ്യൂഹങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കുകയും ഇതിലൂടെ അക്രമങ്ങളോ മറ്റൊ സംഭവിക്കാൻ ഇടവന്നാലും ജയില്‍ ഉറപ്പിക്കാം.

8. ആളുകള്‍ക്ക് വാട്‌സാപ്പിലൂടെ മയക്കു മരുന്ന് വില്‍ക്കാനോ, വിലക്കുള്ള മരുന്നുകള്‍ വില്‍ക്കാനോ ശ്രമിച്ചാലും പൊലീസിന്റെ പിടിയിലാകും.

9. ഏതെങ്കിലും തരത്തിലുള്ള ഒളിക്ക്യാമറാ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പങ്കുവച്ചാലും അകത്താകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA