ADVERTISEMENT

മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ച മൈക്രോസോഫ്റ്റ് മേധാവിയും ഇന്ത്യൻ വംശജനുമായ സത്യ നദെല്ലെക്കെതിരെ ഓൺലൈൻ ആക്രമണം. തിങ്കളാഴ്ച മുതൽ ട്വിറ്ററിൽ നദെല്ലെക്കെതിരായ ആക്രമണം നടക്കുന്നുണ്ട്. #SatyaNadella എന്ന ഹാഷ്ടാഗ് ട്വിറ്ററിലെ ട്രന്റിങ് ലിസ്റ്റിൽ മൂന്നാമതാണ്.

അതേസമയം, നദെല്ല എൻആർസി നടപ്പിലാക്കാനാണ് പറഞ്ഞതെന്ന് വാദിക്കുന്ന ഒരു വിഭാഗവും ട്വിറ്ററിൽ കാണാം. മൂന്നു രാജ്യങ്ങളിലെയും കുടിയേറ്റക്കാരെ മതവും ജാതിയും നോക്കാതെ എൻആർസി നടപ്പിലാക്കാനല്ലെ നദെല്ല പറഞ്ഞതെന്നും ചിലർ ട്വീറ്റിലൂടെ ചോദിക്കുന്നുണ്ട്.

ഇതിനിടെ മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഇന്ത്യയിൽ നിരോധിക്കണമെന്നും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചിലർ ക്യാംപെയിൻ തുടങ്ങിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്റിന്റെ കീഴിലുള്ള ലിങ്ക്ഡ് ഇൻ ഉപേക്ഷിക്കണമെന്നും ട്വീറ്റ് വഴി നിർദ്ദേശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com