ADVERTISEMENT

പ്യൂഡിപൈ എന്ന പേരിൽ ചാനൽ നടത്തുന്ന യുട്യൂബ് സെൻസേഷൻ ഫെലിക്സ് കെൽബെർഗ് തന്റെ അവസാന വിഡിയോ ജനുവരി 15 ന് പോസ്റ്റ് ചെയ്തു വിടവാങ്ങൾ പ്രതികരണം നടത്തിയിരിക്കുന്നു. പ്രശസ്ത ഗെയിമറും ഹാസ്യനടനുമായ ഫെലിക്സ് കെൽബെർഗ് പ്യൂഡിപൈ ചാനലിൽ അവസാന വിഡിയോ അപ്‌ലോഡു ചെയ്‌തത് ഈ കുറിപ്പോടെയാണ്, 'ഇത് യഥാർഥമാണ്, പക്ഷേ, ഞാൻ പുറത്തായി!'

 

സത്യം, ഒരു ഇടവേളയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഡിയോകൾ നിർമ്മിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഇത് ചെയ്യണമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നതെന്നും അദ്ദേഹം തന്റെ ആരാധകരോട് വിഡിയോയിൽ പറയുന്നുണ്ട്. എന്റെ വിഡിയോകൾ കണ്ടതിന് നന്ദി. ഇത് എന്നെ സന്തോഷിപ്പിക്കുന്നു. അത്രയേയുള്ളൂ. ഞാൻ എപ്പോൾ തിരിച്ചുവരുമെന്ന് തനിക്കറിയില്ലെന്നും പറഞ്ഞാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്.

 

ഒരു ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യുട്യൂബറായിരുന്നു പ്യൂഡിപൈ. നിലവിൽ, അദ്ദേഹത്തിന്റെ ചാനലിന് 10.2 കോടിയിലധികം വരിക്കാരുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ധാരാളം വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വലിയ യുട്യൂബ് ചാനലായി ടി-സീരീസ് അദ്ദേഹത്തെ മറികടന്നു. ആ തോൽവിയെ പ്യൂഡിപൈ നേരിട്ടത് മറ്റൊരു നിലയിലായിരുന്നു. പൈറേറ്റഡ് ഗാനങ്ങൾ വിറ്റതിന് മ്യൂസിക് ലേബലിനെ കുറ്റപ്പെടുത്തി വിഡിയോ പോസ്റ്റ് ചെയ്തു പ്രതിഷേധിച്ചിരുന്നു.

 

ക്ഷീണം അനുഭവപ്പെടുന്നതിനാൽ യുട്യൂബിൽ നിന്ന് ഒരു ഇടവേള എടുക്കുന്നതായി ഡിസംബറിൽ തന്നെ പ്യൂഡിപൈ പ്രഖ്യാപിച്ചിരുന്നു. ഞാൻ അടുത്ത വർഷം യുട്യൂബിൽ നിന്ന് ഇടവേള എടുക്കുന്നു. ഞാൻ ക്ഷീണിതനാണ്. എനിക്ക് വളരെ ക്ഷീണം തോന്നുന്നു എന്നും പ്യൂഡിപൈ അന്നത്തെ വിഡിയോയിൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com