ADVERTISEMENT

കൊറോണവൈറസ് ഭീതിപടർത്താൻ സോഷ്യൽമീഡിയകളിലൂടെ വ്യാജ പോസ്റ്റുകളും ആരോഗ്യ കുറിപ്പുകളുമായി വരുന്ന വ്യാജ  ‘കേശവൻ മാമൻമാരെ’ നിയന്ത്രിക്കുമെന്ന് ഫെയ്സ്ബുക് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യം മുതലെടുത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ എല്ലാം പിടികൂടി പോസ്റ്റുകൾ നീക്കം ചെയ്യും.

 

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊറോണ വൈറസിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ, വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികൾ ഫെയ്സ്ബുക് പ്രഖ്യാപിക്കുകയായിരുന്നു.

 

ഫെയ്‌സ്ബുക്കിന്റെ തേർഡി പാർട്ടി കണ്ടെന്റ് പരിശോധകർ ഉള്ളടക്കം അവലോകനം ചെയ്യുകയും കൊറോണ വൈറസുമായി ബന്ധപ്പെട്ട തെറ്റായ ക്ലെയിമുകൾ ഇല്ലാതാക്കുകയും ചെയ്യും. തെറ്റായ ക്ലെയിമുകളോ കോൺസ്പിറസി തിയറികളോ ഉള്ള ഉള്ളടക്കം നീക്കംചെയ്യുമെന്നും ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗ് കുറിപ്പിൽ പറയുന്നുണ്ട്.

 

കൊറോണ വൈറസിനെ സുഖപ്പെടുത്തുന്നതിന് ബ്ലീച്ചിങ് പൗ‍ർ കുടിക്കുന്നത് പോലുള്ള തെറ്റായ ചികിത്സകളും പ്രതിരോധ മാർഗ്ഗങ്ങളും ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന അത്തരം കണ്ടെന്റും അനുബന്ധ ഹാഷ്‌ടാഗുകളും ഫെയ്സ്ബുക് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com