ADVERTISEMENT

സ്വകാര്യ വാട്സാപ് ഗ്രൂപ്പ് ചാറ്റുകളിലേക്കുള്ള ക്ഷണ ലിങ്കുകൾ ഗൂഗിൾ സേർച്ചിൽ ലിസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. അതായത് ലളിതമായ തിരയലിലൂടെ ആർക്കും വിവിധ സ്വകാര്യ പോൺ ചാറ്റ് ഗ്രൂപ്പുകളിൽ ചേരാം. നിരവധി അശ്ലീല വിഡിയോ ഷെയിറിങ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഗൂഗിളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ അഡ്മിനുകൾ സൂക്ഷിക്കേണ്ടതാണ്.

 

മദർബോർഡിലെ റിപ്പോർട്ട് അനുസരിച്ച് വാട്സാപ് ഗ്രൂപ്പ് ചാറ്റുകളിലേക്കുള്ള ക്ഷണം ഗൂഗിൾ ഇൻഡെക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ വഴി തിരഞ്ഞാൽ നിരവധി സ്വകാര്യ ഗ്രൂപ്പുകളുടെ വിവരങ്ങളും ലിങ്കുകളും ലഭിക്കും. യുഎൻ അംഗീകാരമുള്ള എൻ‌ജി‌ഒകൾക്കായി ക്രിയേറ്റ് ചെയ്തിട്ടുളള ഒരു ഗ്രൂപ്പിൽ പോലും പുറത്തുനിന്നുള്ളവർക്ക് ചേരാം. ഗ്രൂപ്പിൽ ചേരുന്ന എല്ലാവർക്കും എല്ലാവരുടെയും ഫോൺ നമ്പറുകളിലേക്കും ആക്‌സസ് ഉണ്ടായിരുന്നു.

 

വാട്‌സാപ്പിന്റെ ‘ഗ്രൂപ്പ് ലിങ്കിലേക്ക് ക്ഷണിക്കുക’ ഫീച്ചർ ഗൂഗിൾ സേർച്ച് ഇൻഡക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിത സ്വകാര്യ സന്ദേശ കൈമാറ്റത്തിനു ഉപയോഗിക്കുന്ന ഗ്രൂപ്പുകളുടെ ലിങ്കുകൾ ഇന്റർനെറ്റിലുടനീളം ലഭ്യമാക്കുന്നുവെന്ന് ജേണലിസ്റ്റ് ജോർദാൻ വൈൽഡൻ ട്വിറ്ററിൽ പറയുന്നുണ്ട്.

 

‘നിങ്ങളുടെ വാട്സാപ് ഗ്രൂപ്പുകൾ കരുതുന്നത്ര സുരക്ഷിതമല്ലായിരിക്കാം,’ പ്രത്യേക ഗൂഗിൾ സേർച്ചിങ് ഉപയോഗിച്ച് ആളുകൾക്ക് ചാറ്റുകളിലേക്കുള്ള ലിങ്കുകൾ കണ്ടെത്താനാകുമെന്നാണ് വൈൽഡൻ ട്വീറ്റ് ചെയ്തത്. ആപ്ലിക്കേഷൻ റിവേഴ്സ് എൻജിനീയർ ജെയ്ൻ വോംഗ് പറയുന്നതനുസരിച്ച്, വാട്സാപ് ഗ്രൂപ്പുകളിലേക്ക് ക്ഷണങ്ങൾ നൽകുന്ന യുആർ‌എല്ലിന്റെ ഭാഗമായ ‘chat.whatsapp.com’ ന്റെ ലളിതമായ തിരയലിനായി ഗൂഗിളിന് ഏകദേശം 470,000 ഫലങ്ങൾ ഉണ്ടെന്നാണ്.

 

തിരയാൻ കഴിയുന്ന പൊതു ചാനലുകളിൽ പങ്കിടുന്ന എല്ലാ ഉള്ളടക്കത്തെയും പോലെ, ഇന്റർനെറ്റിൽ പൊതുവായി പോസ്റ്റുചെയ്യുന്ന ക്ഷണ ലിങ്കുകൾ മറ്റ് വാട്സാപ് ഉപയോക്താക്കൾക്ക് കണ്ടെത്താനാകുമെന്നാണ് വാട്സാപ് വക്താവ് അലിസൺ ബോണി പറഞ്ഞത്.

 

ഉപയോക്താക്കൾക്ക് അറിയാവുന്നതും വിശ്വസനീയവുമായ ആളുകളുമായി സ്വകാര്യമായി പങ്കിടാൻ ആഗ്രഹിക്കുന്ന ലിങ്കുകൾ പൊതുവായി ആക്‌സസ് ചെയ്യാവുന്ന വെബ്‌സൈറ്റിൽ പോസ്റ്റുചെയ്യരുതെന്നും ബോണി പറഞ്ഞു. ഗൂഗിളിന്റെ പബ്ലിക് സെർച്ച് ലൈസൻസായ ഡാനി സള്ളിവൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ‘ഗൂഗിളിനെയും മറ്റുള്ളവരെയും പോലുള്ള സെർച്ച് എൻജിനുകൾ ഓപ്പൺ വെബിൽ നിന്ന് പേജുകൾ ലിസ്റ്റുചെയ്യുന്നു. അതാണ് ഇവിടെ സംഭവിക്കുന്നത്. URL- കൾ പൊതുവായി ലിസ്റ്റുചെയ്യാൻ ഒരു സൈറ്റ് അനുവദിക്കുന്ന ഏതൊരു കേസിലും ഇത് വ്യത്യസ്തമല്ല. ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com