ADVERTISEMENT

200 കോടി ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചാറ്റ് ആപ്ലിക്കേഷനാണ് വാട്സാപ്. പക്ഷേ, ഇത് യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത്ര സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതോടെ യൂറോപ്യൻ കമ്മീഷൻ തങ്ങളുടെ ഉദ്യോഗസ്ഥരോട് ഫെയ്സ്ബുക്, വാട്സാപ്, ഐമെസേജ് എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ആപ്ലിക്കേഷനുകൾ ഒഴിവാക്കി സിഗ്നലിലേക്ക് മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മികച്ച സുരക്ഷാ രീതികളും എൻ‌ക്രിപ്ഷന്റെ ഉയർന്ന മാനദണ്ഡങ്ങളും ഉള്ള സിഗ്നൽ കൂടുതൽ സുരക്ഷിതമായ ആപ്ലിക്കേഷനാണെന്ന് വിശ്വസിക്കപ്പെടുന്നു.

 

ഇത് സംബന്ധിച്ച് ഇസി ഉദ്യോഗസ്ഥർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സന്ദേശം അയച്ചിട്ടുണ്ട്. സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകി 2013 ൽ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് സിഗ്നൽ. ഇത് എൻ‌എസ്‌എ വിസിൽ-ബ്ലോവർ എഡ്വേർഡ് സ്നോഡൻ  പോലും അംഗീകരിക്കപ്പെട്ടതാണ്. പിന്നീട് വാട്സാപ് സഹസ്ഥാപകൻ ബ്രയാൻ ആക്റ്റനിൽ നിന്ന് സിഗ്നലിന് സാമ്പത്തിക പിന്തുണയും ലഭിച്ചു. 

 

ആക്ടൺ 2017 ൽ ഫെയ്സ്ബുക് ഉപേക്ഷിച്ചതിന് ശേഷം തന്റെ ചാറ്റ് ആപ് സ്വന്തമാക്കി. വാസ്തവത്തിൽ വാട്സാപ് ഉപേക്ഷിച്ചതിന് ശേഷം ഫെയ്‌സ്ബുക് ഉപയോഗിക്കുന്ന ഡേറ്റാ സുരക്ഷാ നടപടികളെക്കുറിച്ച് ആക്റ്റൺ വാചാലനായിരുന്നു, ആളുകൾ ഫെയ്സ്ബുക് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യണമെന്നും സന്ദേശമയയ്‌ക്കുന്നതിന് സിഗ്നൽ ഉപയോഗിക്കണമെന്നും ആവർത്തിച്ചു പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com