ADVERTISEMENT

പൊന്നേ നീ എവിടെയാണ്‌... ഇതായിരുന്നു സോഷ്യൽമീഡിയയിലെ ഓരോ മലയാളിയുടെയും മനസ്സ്. അവർക്ക് ചെയ്യാനുള്ളതൊക്കെ ചെയ്തു. നടൻമാരും നടിമാരും രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും എന്തിന് സാധാരണക്കാരിൽ സാധാരണക്കാർ വരെ ദേവനന്ദയെ തിരയാനും സന്ദേശം കൈമാറാനും മുന്നിലുണ്ടായിരുന്നു. അവസാനം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആ ദുഃഖ വാർത്തയും വന്നു. ദേവനന്ദ ഇനിയില്ല. ഈയൊരു വാർത്ത താങ്ങാനുള്ള ശേഷി മിക്ക സോഷ്യൽമീഡിയ ഉപയോക്താക്കള്‍ക്കും ഉണ്ടായിരുന്നില്ല.

ഓൺലൈൻ ലോകം കണ്ട ഏറ്റവും മികച്ച, നന്മയുടെ മലയാളി കൂട്ടായ്മയാണ് കഴിഞ്ഞ മണിക്കൂറുകളിൽ നാം കണ്ടത്. ഇവിടെ ചെറിയവനോ വലിയവനോ എന്നില്ലാതെ എല്ലാവരും ആ കുഞ്ഞിനെ അന്വേഷിച്ചിറങ്ങി. കാണാതായെന്നുള്ള സന്ദേശം ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ് അക്കൗണ്ടുകളിൽ ഉൾപ്പെടുത്തി കൂടുതൽ പേരിലേക്ക് എത്തിച്ചു. അവസാനം മരണവാർത്ത വന്നപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന കാര്യത്തിലും മലയാളികൾ ഒന്നിച്ചു.

ഒരാവശ്യം വരുമ്പോൾ സാങ്കേതിക സംവിധാനങ്ങളും സോഷ്യല്‍മീഡിയയും ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുന്ന വലിയ നീക്കമാണ് മലയാളികളുടെ ഭാഗത്തു നിന്നുണ്ടായത്. നിരവധി മെസേജ് ഗ്രാഫിക്സ്കളും പോസ്റ്ററുകളും എല്ലാം കേവലം മണിക്കൂറുകൾക്കുള്ളിലാണ് ഓൺലൈൻ ലോകം ഒന്നടങ്കം പ്രചരിച്ചത്. സോഷ്യൽമീഡിയ ഇല്ലാത്തൊരു കാലത്തായിരുന്നെങ്കിൽ പത്രങ്ങളിലും ചാനലുകളിലും വന്നതിനു ശേഷമായിരിക്കും കാര്യമായ അന്വേഷണവും തിരച്ചിലും നടക്കുക.

എന്നാൽ കേരളത്തിലും പുറത്തുമുള്ള മലയാളി സോഷ്യൽമീഡിയ ഉപയോക്താക്കളെല്ലാ എല്ലാം എത്ര പെട്ടെന്നാണ് നിരവധി ഗ്രൂപ്പുകളിലും മറ്റും മിസ്സിങ് മെസേജുകൾ എത്തിച്ചത്. ഇതിനിടെ ചില വ്യാജ പോസ്റ്റുകളും പ്രചരിച്ചു. ദേവനന്ദയെ കണ്ടുകിട്ടിയെന്ന നിലയിൽ ഇടയ്ക്ക് തെറ്റിദ്ധാരണ പരത്തുന്ന ഇടപെടലും ചിലരിൽ നിന്നുണ്ടായത് ആശങ്കയുണ്ടാക്കി. തെറ്റായ വാർത്തകൾ പ്രചരിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഈ കൂട്ടായ്മക്ക് കഴിയണം.

devananda

ഗൂഗിൾ, ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ സേവനങ്ങൾ നമുക്ക് വേണ്ട രീതിയിൽ ഉപയോഗിക്കാൻ പ്രളയം പോലുള്ള പല പ്രതിസന്ധി ഘട്ടങ്ങളിലും മലയാളികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വാട്സാപ്പും ഫെയ്സ്ബുക്കും കൺട്രോൾ റൂമുകളായി പ്രവർത്തിച്ചതൊക്കെ ടെക് ചരിത്രത്തിൽ ഇടം നേടിയതാണ്. ഇതെല്ലാം മലയാളികളുടെ കൂട്ടായ്മയാണ്... ഇത് മലയാളികളുടെ ശക്തിയാണ്... ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന കൂട്ടായ്മ... ഈ കൂട്ടായ്മയാണ് നമുക്ക് വേണ്ടത്, എ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com