ADVERTISEMENT

കഴിഞ്ഞ മണിക്കൂറുകളിൽ മലയാളി സോഷ്യൽമീഡിയ ഉപയോക്താക്കൾ ഏറെ ചർച്ച ചെയ്ത വിഷയമാണ് സീരിയല്‍ താരവും നർത്തകിയുമായ താരാ കല്യാണിനെതിരെ നടന്ന സൈബർ ആക്രണം. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ അവർ വിഡിയോയിൽ വന്ന് പൊട്ടിക്കരഞ്ഞു. മലയാളികൾക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. ഇതിനിടെ അതിലും വലിയ നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ടാണ് ഗൂഗിൾ നൽകുന്നത്.

thara1-JPG

 

thara-JPG

ഇത് സംബന്ധിച്ച് വാർത്ത വന്നതുമുതൽ വിവാദ ചിത്രം തേടി നിരവധി പേരാണ് ഗൂഗിളിനെയും മറ്റു സേർച്ച് എൻജിനുകളെയും ഫെയ്സ്ബുക്കിനെയും സമീപിച്ചത്. ഇതിന്റെ വ്യക്തമായ കണക്കുകളെല്ലാം ഗൂഗിളിൽ ലഭ്യമായണ്. മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ സേർച്ചിങ് തുടങ്ങിയത്. ഇതുവരെ ആരും ഗൂഗിളിൽ തിരച്ചിൽ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളിൽ ഗൂഗിളിന്റെ ട്രന്റിങ് ലിസ്റ്റിൽ ഇടംപിടച്ചു. വൈകുന്നേരവും രാത്രിയും മലയാളികൾ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു.

 

യുഎഇ, ഖത്തർ, ബഹറൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സേർച്ചിങ് വന്നിരിക്കുന്നത്. ഫോട്ടോ കണ്ടെത്താനുളള, വിദേശത്തുള്ള മലയാളികളുടെ ആകാംക്ഷയാണ് ഈ സേർച്ചിങിൽ നിന്ന് വ്യക്തമാകുന്നത്. താര കല്യാൺ വൈറൽ, താര കല്യാൺ വൈറൽ വിഡിയോ, താര കല്യാൺ വിഡിയോ, താരാ കല്യാൺ ലേറ്റസ്റ്റ് എന്നൊക്കെ ഗൂഗിളിൽ തിരഞ്ഞവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com