ADVERTISEMENT

കൊറോണ വൈറസിന്റെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കിലെ ജീവനക്കാർക്ക് 1,000 ഡോളർ (ഏകദേശം 74,000 രൂപ) അടിയന്തര സഹായം അനുവദിച്ചതായി കമ്പനി മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു. കമ്പനിയിലെ 45,000 ജീവനക്കാർക്കാണ് ഈ തുക നൽകുന്നത്.

 

എല്ലാ ജീവനക്കാർക്കും ആറ് മാസത്തെ കുറഞ്ഞ ബോണസ് ലഭിക്കുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് പുറത്തിറക്കിയ മെമ്മോയിൽ അറിയിച്ചു. ഫെയ്സ്ബുക് അടുത്തൊന്നും ഇത്തരത്തിലൊരു ബോണസ് നൽകിയിട്ടില്ല. എല്ലാ ജീവനക്കാർക്കും അവരുടെ 16 വർഷത്തെ ചരിത്രത്തിൽ കുറഞ്ഞ ബോണസ് നൽകുന്നത് ആദ്യമാണെന്നും മാധ്യമപ്രവർത്തകൻ അലക്സ് ഹെൽത്ത് ട്വീറ്റ് ചെയ്തു.

 

ഫെയ്സ്ബുക് ഇതിനകം തന്നെ സിയാറ്റിൽ, ബേ ഏരിയ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പതിലധികം രാജ്യങ്ങളിലായി യോഗ്യരായ 30,000 ചെറുകിട ബിസിനസുകാർക്ക് 100 ദശലക്ഷം ഡോളർ ക്യാഷ് ഗ്രാന്റും ക്രെഡിറ്റും വാഗ്ദാനം ചെയ്യുന്നതായി സോഷ്യൽ നെറ്റ്‌വർക്കിങ് ഭീമൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com