ADVERTISEMENT

കൊറോണ വൈറസ് ഭീതികാരണം ആയിരക്കണക്കിന് ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ ഇന്റർനെറ്റ് വേഗത്തിന്റെ കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്റർനെറ്റ് ഗ്രിഡ്‌ലോക്ക് ഒഴിവാക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം പരിഗണിച്ചണ് യുഎസ് ടെക് ഭീമനായ ഫെയ്സ്ബുക് വിഡിയോ പ്ലാറ്റ്‌ഫോമിലും യൂറോപ്പിലെ ഇൻസ്റ്റാഗ്രാമിലും വിഡിയോയുടെ ഗുണനിലവാരം കുറച്ചത്. ഈ ആഴ്ച ആദ്യം, നെറ്റ്ഫ്ലിക്സ്, ആൽഫബെറ്റിന്റെ യുട്യൂബ്, ആമസോൺ, ഡിസ്നി എന്നിവരും വിഡിയോ നിലവാരം തരംതാഴ്ത്തുമെന്ന് പറഞ്ഞിരുന്നു.

 

സ്കൂളുകൾ അടച്ച് വീട്ടിലിരിക്കുന്ന ആയിരക്കണക്കിന് കുട്ടികൾക്ക് ആരോഗ്യ സംരക്ഷണത്തിനും വിദൂര പഠനത്തിനുമായി ബാൻഡ്‌വിഡ്ത്ത് സ്വതന്ത്രമാക്കാൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളോട് യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൻ ആവശ്യപ്പെട്ടിരുന്നു.

 

ഡേറ്റാ ട്രാഫിക് വർധനവിനെ നേരിടാൻ തങ്ങളുടെ നെറ്റ്‌വർക്കുകൾക്ക് കഴിഞ്ഞുവെന്ന് യൂറോപ്യൻ ടെലികോം ഓപ്പറേറ്റർമാർ പറയുമ്പോൾ തന്നെ കൂടുതൽ ആളുകൾ വീട്ടിൽ ജോലി ചെയ്യുന്നതിനാൽ അനുഭവപ്പെടുന്ന തിരക്ക് ഭയപ്പെടുത്തുന്നു എന്നും മുന്നറിയിപ്പ് നൽകുന്നു.

 

ഏതെങ്കിലും നെറ്റ്‌വർക്കിലെ തിരക്ക് പരിഹരിക്കാൻ സഹായിക്കുന്നതിന്, യൂറോപ്പിലെ ഫെയ്സ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും വിഡിയോകൾക്കുള്ള ബിറ്റ് നിരക്ക് ഞങ്ങൾ താൽക്കാലികമായി കുറയ്ക്കുമെന്ന് ഒരു വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇന്റർനെറ്റ് ഗ്രിഡ്‌ലോക്കിനെക്കുറിച്ച് ആശങ്കകൾ ഉള്ളിടത്തോളം കാലം ഈ നീക്കം നിലനിൽക്കുമെന്ന് കമ്പനിയുമായി അടുത്ത ഒരാൾ പറഞ്ഞു.

 

നെറ്റ്ഫ്ലിക്സും യുട്യൂബും തങ്ങളുടെ ചിത്രത്തിന്റെ ഗുണനിലവാരം 30 ദിവസത്തേക്ക് കുറയ്ക്കുമെന്ന് പറഞ്ഞപ്പോൾ ഡിസ്നി തങ്ങളുടെ മൊത്തം ബാൻഡ്‌വിഡ്ത്ത് ഉപയോഗം 25 ശതമാനമെങ്കിലും കുറയ്ക്കുമെന്ന് പറഞ്ഞു. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും അടുത്ത ആഴ്ച ഡിസ്നി പ്ലസ് അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com