sections
MORE

കോവിഡ് സുരക്ഷാ സന്ദേശവുമായി വോഡഫോണിന്റെ പട്ടിയും സൂസൂവും തിരിച്ചെത്തി

Vodafone
SHARE

‘ചീക’ എന്ന് പേരുള്ള പഗ്, ബോഡി സ്യൂട്ടുകളിലെ പരസ്യ കഥാപാത്രങ്ങളായ സൂസൂ എന്നിവ തിരിച്ചെത്തി. 2003 ൽ ആദ്യമായി, ടെലികോം കമ്പനിയുടെ വാണിജ്യാവശ്യത്തിനായി പ്രത്യക്ഷപ്പെട്ട പഗ് (പട്ടി) ഇപ്പോൾ ആളുകളെ ‘ഹോം സ്റ്റേ’ ചെയ്യാൻ പ്രേരിപ്പിക്കുന്നു. സുരക്ഷിതനായി വീട്ടിൽ ഇരിക്കുക എന്നതാണ് വോഡഫോൺ ഐഡിയയുടെ ക്യാംപയ്നിലൂടെ പഗ് നിർദേശിക്കുന്നത്.

മുൻപത്തെ ഫൂട്ടേജുകൾ ‌ഉപയോഗിച്ച് ഏറ്റവും പുതിയ ഓൺലൈൻ ക്യാംപയ്നാണ് വോഡഫോൺ ഇപ്പോൾ നടത്തുന്നത്. കൊറോണ വൈറസ് ലോകഡൗൺ കാലത്ത് ചീക തന്നെയാണ് ക്യാംപയ്ൻ താരം. ലോക്ഡൗൺ കാലയളവിൽ സുരക്ഷിതമായി വീട്ടിൽ തുടരാനും വരിക്കാരോട് വോഡഫോണുമായി ബന്ധം നിലനിർത്താനുമാണ് ക്യാംപയ്നിലൂടെ അഭ്യർഥിക്കുന്നത്.

2007 ൽ ഹച്ച് എന്ന പേര് വോഡഫോൺ ഇന്ത്യ എന്നും പിന്നീട് 2018 ഓഗസ്റ്റിൽ വോഡഫോൺ ഐഡിയ എന്നും മാറ്റിയെങ്കിലും കഴിഞ്ഞ 17 വർഷമായി ചീക പട്ടി ഈ ബ്രാൻഡിനു പിന്നാലെ തന്നെയാണ്. ഹച്ചിന്റെ പേര് വോഡഫോൺ ഏറ്റെടുക്കുകയും തുടർന്ന് ഐഡിയ സെല്ലുലാറുമായി ലയിപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ കാലയളവിൽ പട്ടിയുടെ കുഞ്ഞു യജമാനൻ അപ്രത്യക്ഷനായി. 2018 ലെ ക്യാംപെയ്നിൽ മറ്റൊരു ചെറിയ മാസ്റ്ററെയാണ് കാണിച്ചിരുന്നത്.

ടെലികോം പരസ്യത്തിനായി പഗ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. പട്ടിയെ അവസാനമായി കണ്ടത് 2018 ജനുവരിയിലാണ്. വോഡഫോൺ ഇന്ത്യയുടെ 4ജി സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് അന്ന് രംഗത്തിറങ്ങിയത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഓപ്പറേറ്ററുടെ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വോഡഫോണിന്റെ സൂസൂസും തിരിച്ചെത്തി.

ഓഗൂൾവി ആൻഡ് മാത്തർ എന്നിവരാണ് സൂസൂസിനെ ആദ്യമായി അവതരിപ്പിക്കുന്നത്. 2009 ൽ ആദ്യമായി അവതരിപ്പിച്ച സൂസൂസ്, വീട്ടിൽ തുടരുമ്പോൾ വോഡഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു.

ഈ സമയം, സൂസൂസ് കഥാപാത്രങ്ങളെ ഉപയോഗിച്ച് ഓൺലൈൻ ബിൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കല്‍, ആപ്ലിക്കേഷൻ ഉപയോഗിച്ച് റീചാർജ് ചെയ്യൽ, പഠനം, വീട്ടിലിരുന്ന് ജോലി ചെയ്യൽ, കമ്പനിയുടെ വിനോദ ഉള്ളടക്കം കാണല്‍ എല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. വോഡഫോണിന്റെ സൂസൂസുകളെ പുതുക്കുകയും 2013 ൽ തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണുകളിൽ അവ പതിവായി പോപ്പ് അപ്പ് ചെയ്യാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA