ADVERTISEMENT

ലോക്ഡൗൺ കാരണം പല ഓഫിസുകളും വ്യക്തികളും സൂം (Zoom) വിഡിയോ കോളിങ് ആപ് ഉപയോഗിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നതും 'നേരില്‍' കാണുന്നതും. എന്നാല്‍, സൂം ആപിന് സുരക്ഷ പോരെന്ന് ഇന്ത്യയും ഗൂഗിള്‍ കമ്പനിയുമടക്കം പലരും അറിയിച്ചു കഴിഞ്ഞു. പക്ഷേ, ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പലരും മുന്നറിയിപ്പ് വകവയ്ക്കാതെ സൂം ഉപയോഗിച്ചു വരികയാണ്. എന്തായാലും, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (MeitY) ഇന്ത്യന്‍ സ്റ്റര്‍ട്ട് - അപ്പുകളോട് സർക്കാരിന് ഉപയോഗിക്കാനായി ഒരു വിഡിയോ കോണ്‍ഫറന്‍സിങ് ആപ്സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

സൃഷ്ടിക്കുന്ന ആപ്പില്‍ വിവിധ വിഡിയോ റെസലൂഷനും ഓഡിയോ ക്വാളിറ്റിയും സാധ്യാകണം. എല്ലാ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കണം. നിരവധി ആളുകളുമൊത്ത് ഒരേ സമയത്ത് വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ സാധിക്കണം. കുറഞ്ഞതും, കൂടിയതുമായ ബാന്‍ഡ്‌വിഡ്തില്‍ പ്രവര്‍ത്തിക്കണം. ഇത്തരമൊരു ആപ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുൻപ് രജിസ്റ്റര്‍ ചെയ്യണം എന്നാണ് മന്ത്രാലയം പറഞ്ഞിരിക്കുന്നത്. ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ഇതേക്കുറിച്ചു ട്വീറ്റ് നടത്തിയിരുന്നു.

1. ആശയരൂപീകരണം

ആദ്യത്തേത് ഐഡിയേഷന്‍ (ആശയരൂപീകരണ) ഘട്ടമാണ്. വിവിധ ടീമുകള്‍ക്ക് ഒരു വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പില്‍ കൊണ്ടുവരാവുന്ന നൂതനത്വം അറിയിച്ചുകൊണ്ട് തങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാം. ഈ ഘട്ടത്തില്‍ നിന്ന് 10 ടീമുകള്‍ തിരഞ്ഞെടുക്കപ്പെടും. ഇവയില്‍ ഓരോ ടീമിനും 5 ലക്ഷം രൂപ ലഭിക്കും.

2. പ്രോട്ടോടൈപ്

രണ്ടാം ഘട്ടത്തെ പ്രൊട്ടോടൈപ് (മൂലരൂപം) എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ക്ക് തങ്ങളുടെ സൃഷ്ടിയുടെ മൂല രൂപം വിദഗ്ധരായ വിധികര്‍ത്താക്കളുടെ ടീമിനു സമര്‍പ്പിക്കാം. ഇതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു ടീമുകള്‍ക്ക് 20 ലക്ഷം രൂപ ലഭിക്കും.

3. അന്തിമ ഘട്ടം

മൂന്നു ടീമുകളും സമര്‍പ്പിക്കുന്ന പ്രൊഡക്ടില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കപ്പെടുകയും വിജയിക്ക് 1 കോടി രൂപ നല്‍കുകയും ചെയ്യും. ഐടി മന്ത്രിയുടെ കൈയ്യില്‍ നിന്ന് വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉപയോഗത്തിനുള്ള ഈ ആപ്പ്, അടുത്ത മൂന്നു വര്‍ഷത്തേക്ക് അറ്റകുറ്റപണികള്‍ നടത്തി സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രതിവര്‍ഷം 10 ലക്ഷം രൂപ വീതവും നല്‍കും. അന്തിമ ഉപാധികള്‍ തീരുമാനിക്കപ്പെട്ടട്ടില്ല.

അവാര്‍ഡുകളും മറ്റും

മൂന്നു ഘട്ടത്തിലും എത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. 

യോഗ്യത

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികളെ പ്രതിനിധീകരിക്കുന്നവയായിരിക്കണം എന്നില്ല. എന്നാല്‍, ആദ്യ പത്തു സ്ഥാനങ്ങളല്‍ ലഭിക്കുന്നവര്‍ ഇന്ത്യന്‍ കമ്പനി അല്ലെങ്കില്‍ സ്റ്റാര്‍ട്ട്-അപ് ആയി രജിസ്റ്റര്‍ ചെയ്യണം. വിജയി അന്തിമഘട്ടത്തില്‍ എത്തുന്ന സമയത്ത് മറ്റെല്ലാ ഔപചാരിക പ്രശ്‌നങ്ങളും തീര്‍ത്ത് സർക്കാരുമായി കരാറില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കണം.

രണ്ടാം ഘട്ടിത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ ഇന്ത്യന്‍ കമ്പനിയായി കമ്പനീസ് ആക്ട് പ്രകരാം രജിസ്റ്റര്‍ ചെയ്യണം: http://startupindia.gov.in

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക: https://bit.ly/2VGS1uv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com