ADVERTISEMENT

ലോകം ഒന്നടങ്കം ഡേറ്റ എന്ന പുതിയ നിധിയുടെ പിന്നാലെയാണ്. ഓരോ ടെക് കമ്പനികളും പുതിയ ഓയിലെന്ന് അറിയപ്പെടുന്ന ഡേറ്റ വാങ്ങാനും വില്‍ക്കാനും സജീവമായി രംഗത്തുണ്ട്. ഇമെയിൽ വിലാസങ്ങൾ, പേരുകൾ, ഫെയ്സ്ബുക് ഐഡികൾ, ജനനത്തീയതികൾ, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുന്ന ഡേറ്റ വെറും 41,500 രൂപയ്ക്ക് ഹാക്കര്‍മാര്‍ വിറ്റുവെന്നതാണ് പുതിയ വാർത്ത. 26.7 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ഹാക്കർമാരാണ് ഓൺലൈനിൽ വിറ്റത്.

 

26.7 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ പാസ്‌വേഡുകളൊന്നും ഹാക്കർ വെളിപ്പെടുത്തിയിട്ടില്ലെന്ന് സൈബർ റിസ്ക് അസസ്മെന്റ് പ്ലാറ്റ്ഫോം സൈബിൾ പറയുന്നു. വിൽപ്പന നടത്തിയ ഡേറ്റ ഡൗൺലോഡുചെയ്യാനും സ്ഥിരീകരിക്കാനും കഴിഞ്ഞെന്ന് സൈബിൾ ഗവേഷകർ പറഞ്ഞു.

 

ഈ ഘട്ടത്തിൽ, ഡേറ്റ എങ്ങനെയാണ് ആദ്യം ചോർന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഇത് തേർഡ് പാർട്ടി എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) ലെ ചോർച്ച അല്ലെങ്കിൽ സ്ക്രാപ്പിംഗ് മൂലമാകാമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഡേറ്റയിൽ ഉപയോക്താക്കളെക്കുറിച്ചുള്ള സെൻ‌സിറ്റീവ് വിശദാംശങ്ങൾ‌ അടങ്ങിയിരിക്കുന്നതിനാൽ‌ ഇത് ഫിഷിങിനും സ്‌പാമിങിനും സൈബർ‌ കുറ്റവാളികൾ‌ ഉപയോഗിച്ചേക്കാം.

 

ഒരു ഓൺലൈൻ ഹാക്കർ ഫോറത്തിൽ ഡൗൺ‌ലോഡിനായി ഡേറ്റാബേസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പാരിടെക് വെബ്‌സൈറ്റിലെ ഒരു ബ്ലോഗ് പോസ്റ്റ് പറയുന്നു. ഒരു ഫെയ്സ്ബുക് വക്താവ് അക്കാലത്ത് പറഞ്ഞത് ‘ഞങ്ങൾ ഈ പ്രശ്നം പരിശോധിക്കുകയാണ്, പക്ഷേ ആളുകളുടെ വിവരങ്ങൾ മികച്ച രീതിയിൽ പരിരക്ഷിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് മാറ്റങ്ങൾക്ക് മുൻപ് പുറത്തുപോയി ഡേറ്റയാണിതെന്ന് വിശ്വസിക്കുക‍’ എന്നായിരുന്നു. ഫെയ്സ്ബുക് ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ സ്വകാര്യത ക്രമീകരണം കർശനമാക്കാനും സ്പാം ഇമെയിലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്നും സൈബിൾ ഗവേഷകർ ശുപാർശ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com