ADVERTISEMENT

ഫെയ്‌സ്ബുക്കിനും അനുബന്ധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വലിയ വെല്ലുവിളിയായി ചൈനീസ് ടിക് ടോക് അതിവേഗം മുന്നറുകയാണ്. ഹ്രസ്വ വിഡിയോ നിർമ്മാണ ആപ്ലിക്കേഷൻ ടിക് ടോക് ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലുമായി 200 കോടി ഡൗൺലോഡ് കവിഞ്ഞു. ഇതിൽ 30.3 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 611 ദശലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് ഡൗൺലോഡ് ചെയ്തത്.

 

ഇൻസ്റ്റാൾ ചെയ്യുന്നതിൽ മുന്നിൽനിൽക്കുന്ന രണ്ടാമത്തെ മുൻ‌നിര രാജ്യമാണ് ചൈന. ഇതുവരെ ചൈനയിൽ 196.6 ദശലക്ഷം പേർ ടിക് ടോക് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മൊബൈൽ ഇന്റലിജൻസ് കമ്പനിയായ സെൻസർ ടവർ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കിൽ രാജ്യത്തെ തേർഡ് പാർട്ടി ആൻഡ്രോയിഡ് സ്റ്റോർ ഇൻസ്റ്റാളുകൾ ഉൾപ്പെടുന്നില്ല. ഡൗൺലോഡിങ്ങിൽ 165 ദശലക്ഷം പേരുമായി യു‌എസ് ആണ് മൂന്നാം സ്ഥാനത്ത്.

 

ഇന്നുവരെയുള്ള ടിക് ടോക് ഡൗൺ‌ലോഡുകളിൽ ഭൂരിഭാഗവും ഗൂഗിൾ പ്ലേ വഴിയാണ്. 1.5 ബില്യൺ‌ ഇൻ‌സ്റ്റാളുകൾ ഗൂഗിൾ പ്ലേയിൽ നിന്നാണ്‌. മൊത്തം 75.5 ശതമാനം വരുമിത്. അതേസമയം, ആപ്പിൾ സ്റ്റോർ വഴി 495.2 ദശലക്ഷം ഡൗൺലോഡുകൾ നടന്നിട്ടുണ്ട്.

 

ടിക് ടോക് 1.5 ബില്യൺ ഡൗൺലോഡുകൾ മറികടന്ന് കേവലം അഞ്ച് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ നേട്ടം കൈവരിച്ചത്. 2020 ലെ ആദ്യ പാദത്തിൽ ഏത് അപ്ലിക്കേഷനുകളേക്കാളും ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ടിക് ടോക്കിന് നേടാനായി. കോവിഡ്-19 മഹാമാരിക്കിനിടയിലാണ് ടിക് ടോക്കിന്റെ കുതിപ്പെന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com