ADVERTISEMENT

സോഷ്യൽ മീഡിയയിൽ സജീവമായ ടെസ്‌ല, സ്പെയ്സ് എക്സ് മേധാവി ഇലോൺ‌ മസ്കിന്റെ ഓരോ നീക്കങ്ങളും വിപണിയിൽ വൻ ചലനങ്ങളുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റിട്ട ഒരു കുറിപ്പ് കാരണം ടെസ്‌ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി രൂപയാണ്. ട്വീറ്റ് വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ തുകയെല്ലാം നഷ്ടപ്പെട്ടത്.

 

അബദ്ധ ട്വീറ്റ് കാരണം കമ്പനിക്ക് നഷ്ടപ്പെടുത്തിയത് ഏകദേശം 1 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്. ടെസ്‌ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ട്വീറ്റിലൂടെ മറുപടി നൽകി. ഇതോടെ വിപണി ഇളകി മറിഞ്ഞു. ഭയന്നുപോയ ഉടമകൾ ഓഹരികളെല്ലാം അതിവേഗം വിറ്റൊഴിവാക്കി. വാള്‍ സ്ട്രീറ്റില്‍ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് പിന്നീടുള്ള മണിക്കൂറുകളിൽ കണ്ടത്.

 

ഒരു ട്വീറ്റ് കാണം 1400 കോടി ഡോളറിന്റെ ഇടിവാണ് ടെസ്‌ല ഓഹരികൾക്ക് സംഭവിച്ചത്. ഇലോണ്‍ മസ്കിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ മാത്രം 300 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. ഇതിനിടെ ട്വീറ്റ് തമാശയാണോ എന്ന് ചലർ ചോദിച്ചപ്പോൾ ‘നോ’ എന്നാണ് മസ്ക് മറുപടി നൽകിയത്. ഇതു കാര്യങ്ങൾ കൂടുതൽ വശളാക്കി. ഈ വര്‍ഷത്തില്‍ ടെസ്‌ലയുടെ മൊത്തമൂല്യം 10000 കോടി ഡോളറായി ഉയര്‍ന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com