ADVERTISEMENT

കൊറോണ വൈറസ് ലോകഡൗൺ കാരണം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടതോടെ മിക്ക രാജ്യങ്ങളിലും വിഡിയോ കോൺഫറൻസിങ് സജീവമായി. സഹപ്രവർത്തകരുമായുള്ള ആശയവിനിമയത്തിന് വിവിധ വിഡിയോ കോൾ ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതിനിടയിൽ, ശരിക്കും ജനപ്രിയമായ ഒരു ആപ്ലിക്കേഷൻ സൂം ആണ്. ഈ ജനപ്രീതി സൈബർ കുറ്റവാളികളുടെ പ്രധാന ലക്ഷ്യമാക്കി മാറ്റി. ഇതോടെ ആപ്പിന്റെ സുരക്ഷയും അവതാളത്തിലായി. സൂം ഉപയോഗിക്കുന്ന ഏകദേശം അഞ്ചു ലക്ഷത്തിലധികം പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്.

 

സൺ‌ഡേ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം അഞ്ചു ലക്ഷത്തിലധികം സൂം ഉപയോക്താക്കളുടെ ലോഗിൻ വിശദാംശങ്ങൾ ഡാർക് വെബിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഓരോ വ്യക്തിയുടെ ഡേറ്റയും 1 പെൻസ് വിലയ്ക്കാണ് വിൽക്കുന്നത്. അതായത് ഒരു രൂപയിൽ താഴെയാണ് വില.

 

സൈബർ സുരക്ഷാ ഇന്റലിജൻസ് കമ്പനിയായ സൈബിൾ റഷ്യൻ ഭാഷ സംസാരിക്കുന്ന വ്യക്തിയിൽ നിന്ന് ടെലിഗ്രാം വഴിയാണ് സൂം ഡേറ്റ വാങ്ങിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വലിയ ഡേറ്റാ ലംഘനത്തെക്കുറിച്ച് സൂം ഉടൻ തന്നെ വേണ്ട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്, ഹാക്ക് ചെയ്തതായി കണ്ടെത്തിയ അക്കൗണ്ടുകൾ ലോക്കുചെയ്യുന്നു, ഉപയോക്താക്കളോട് അവരുടെ പാസ്‌വേഡുകൾ കൂടുതൽ സുരക്ഷിതമായ ഒന്നിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നു, സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും സൂം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com