ADVERTISEMENT

സൂം, മറ്റ് വിഡിയോ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിനായി ഫെയ്സ്ബുക് കഴിഞ്ഞ മാസം ഒരു വിഡിയോ കോൺഫറൻസിങ് ടൂൾ ‘ മെസഞ്ചർ റൂംസ് ’ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ട് പ്രകാരം മെസഞ്ചർ റൂമുകൾ ഇനി വാട്സാപ്പിന്റെ വെബ്പതിപ്പിലും ലഭിക്കുമെന്നതാണ്. സൂമിനെ നേരിടാനുളള ഏറ്റവും മികച്ച വഴിയാണ് വെബ് പതിപ്പെന്നാണ് ഫെയ്സ്ബുക് കരുതുന്നത്.

 

WABetaInfo- ൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് വാട്സാപ് വെബിന്റെ 2.2019.6 പതിപ്പിൽ മെസഞ്ചർ റൂമുകൾക്കായുള്ള പുതിയ ഫീച്ചറുകൾ കാണാം. ഉപയോക്താക്കൾക്ക് അവരുടെ പിസി, ലാപ്‌ടോപ്പ് എന്നിവയിൽ നിന്ന് മെസഞ്ചർ റൂമുകൾ വഴി സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധപ്പെടാൻ ഇത് സഹായിക്കും.

 

മറ്റ് ഓപ്ഷനുകൾക്കൊപ്പം അറ്റാച്ച് ബട്ടണിന് കീഴിൽ പുതിയ ഫീച്ചർ ദൃശ്യമാകും. എന്നാൽ, ഈ പുതിയ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ നിലവിലുള്ള വാട്സാപ് വെബ്, ഡെസ്ക്ടോപ്പ് അപ്‌ഡേറ്റിൽ ഇതുവരെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കിയിട്ടില്ല.

 

ഭാവിയിലെ അപ്‌ഡേറ്റുകൾ വഴി പുതിയ ഫീച്ചർ വാട്സാപ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് റിപ്പോർട്ട് പറയുന്നു. സമയ പരിധിയില്ലാതെ 50 പേർക്ക് ഗ്രൂപ്പ് വിഡിയോ കോളുകൾ അനുവദിക്കുന്ന മെസഞ്ചർ റൂമുകൾ കഴിഞ്ഞ മാസമാണ് ഫെയ്സ്ബുക് പ്രഖ്യാപിച്ചത്. ആളുകൾക്ക് മെസഞ്ചറിൽ നിന്നോ ഫേസ്ബുക്കിൽ നിന്നോ ഒരു റൂം സൃഷ്ടിക്കാൻ കഴിയും. ഒപ്പം അവർക്ക് ഒരു ഫെയ്സ്ബുക് അക്കൗണ്ട് ഇല്ലെങ്കിലും വിഡിയോ കോളിൽ ചേരാൻ ആരെയും ക്ഷണിക്കാം. ഫെയ്സ്ബുക് മെസഞ്ചർ റൂമുകളിൽ, ഉപയോക്താക്കൾക്ക് അവരുടെ ന്യൂസ് ഫീഡിലോ ഗ്രൂപ്പുകളിലോ ഇവന്റ് പേജുകളിലോ ലിങ്കുകൾ പോസ്റ്റുചെയ്യാൻ കഴിയും.

English Summary : WhatsApp Web to get Messenger Rooms support soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com