ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസിനെ ഭയന്ന് മാസ്ക് ധരിച്ചപ്പോഴും അതിനൊന്നും തന്നെ കിട്ടില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞത്. മാസ്‌ക് ധരിക്കില്ലെന്ന നേരത്തെയുള്ള തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ നീല നിറത്തിലുള്ള മുഖംമൂടി ധരിച്ചതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ മാസ്‌ക്നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിക്കുന്ന വേളയിലാണ് മാസ്‌ക് ധരിക്കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു.

 

ട്രംപ് വിമുഖത കാണിച്ചിട്ടും സംരക്ഷിത മാസ്ക് ധരിച്ചതിന്റെ ആദ്യ ഫോട്ടോ വെബിൽ പ്രത്യക്ഷപ്പെട്ടത് നിരവധി ട്രോളുകൾക്ക് കാരണമായി. കോവിഡ് -19 കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടിയായി ഫെയ്സ് മാസ്ക് ധരിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.

 

എന്നാൽ കോവിഡ്–19 രോഗികൾക്ക് ആവശ്യമായ വെന്റിലേറ്ററുകൾ നിർമിക്കുന്ന‌ മിഷിഗനിലെ ഒരു ഫോർഡ് നിർമാണ പ്ലാന്റിൽ നടത്തിയ പര്യടനത്തിനിടെ ഫെയ്സ് മാസ്ക് ധരിച്ചതായി ട്രംപ് സമ്മതിച്ചു. എങ്കിലും അത് ധരിച്ച് ഫോട്ടോ എടുക്കരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.

 

എന്നാൽ ആ ചിത്രം ആരോ രഹസ്യമായി പകർത്തി ട്രംപിന് പണികൊടുത്തു. പ്രസിഡന്റിന്റെ അറിവില്ലാതെയാണ് ചിത്രമെടുത്തിരിക്കുന്നത്. ട്രംപ് മാസ്ക് ധരിച്ചെന്നതിന്റെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തെളിവ് ഉടൻ തന്നെ ട്വിറ്ററിൽ ഒരു ചർച്ചയ്ക്ക് കാരണമായി, ട്രംപ് അത്രയധികം വിമുഖത കാണിച്ച ഫോട്ടോ ഓൺലൈനിൽ കാണുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് പലരും ചോദിക്കുന്നത്.

 

മാസ്ക് ഒരു നേതാവെന്ന നിലയിൽ തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ട്രംപിന്റെ ആശയത്തോട് എല്ലാവരും യോജിക്കുന്നില്ല. കോവിഡ്‌ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്ക്  ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു.  ഇത് സംബന്ധിച്ച നിര്‍ദേശവും പുറത്തിറക്കിയിരുന്നു. എന്നാല്‍  സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തു വന്നതോടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വന്‍ പ്രതിഷേധമാണ് മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരെ അമേരിക്കയില്‍ നടന്നത്. 

 

മാസ്ക്ക് ധരിക്കില്ലെന്നറിയിച്ച് ജനം തെരുവിലിറങ്ങുകയും അസഭ്യവും അക്രമവും ആരംഭിച്ചതോടെ മെയ്‌ 1ന് നിയമം നടപ്പാക്കി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു.

English Summary: First Photo of Trump Wearing Protective Face Mask Emerges on Web, Despite His Reluctance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com