ADVERTISEMENT

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനീസ് വിഡിയോ നിർമാണ ആപ്ലിക്കേഷനായ ടിക് ടോക്കിനെ കുറിച്ച് അത്ര നല്ല റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ടിക് ടോക് നിരവധി വിവാദങ്ങളിലാണ് കുടുങ്ങിയത്. ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ട്വിറ്ററിലും ഫെയ്സ്ബുക്കിലും ക്യാംപെയിൻ വരെ നടന്നിരുന്നു. ഇതിനിടെ ടിക് ടോക്കിനെ രക്ഷിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോർ വരെ രംഗത്തെത്തി.

 

ടിക് ടോക്കിന്റെ പ്ലേ സ്റ്റോർ റാങ്കിങ് 4 സ്റ്റാറുകളിൽ നിന്ന് 2 സ്റ്റാറായി കുറഞ്ഞു, തൊട്ടടുത്ത ദിവസം ഇത് 1.2 സ്റ്റാറുകളായും താഴോട്ടു പോയി. ടിക് ടോക് റാങ്കിങ് എക്കാലത്തേയും താഴ്ന്ന നിലയിലായി. എന്നാല്‍, കഴിഞ്ഞ ദിവസം റാങ്കിങ് അൽപം തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.

YouTube-vs-TikTok

 

കുറഞ്ഞ ദിവസത്തിനുള്ളിൽ ടിക് ടോക് ആപ്പിനെതിരെ 2.2 കോടി പേരാണ് റിവ്യൂ നടത്തിയത്. ഇതിനാലാണ് ആപ്ലിക്കേഷന്റെ റാങ്കിങ് 1.5 സ്റ്റാറിലേക്ക് താഴ്ന്നത്. ഇതിനിടെ ആപ്പിനെതിരെ പോസ്റ്റ് ചെയ്ത 50 ലക്ഷത്തിലധികം റിവ്യൂ, ഉപയോക്തൃ അവലോകനങ്ങൾ ഗൂഗിൾ നീക്കം ചെയ്തു. ഇതിന്റെ ഫലമായിരിക്കാം ടിക് ടോക് ആപ്ലിക്കേഷന് കുറച്ചെങ്കിലും തിരിച്ചുവരാൻ സാധിച്ചത്.

faizal-tiktok

 

ട്വിറ്റർ ഉപയോക്താവും ഡേറ്റാ സ്റ്റോറി ടെല്ലറുമായ നോബർട്ട് എലകസ് അടുത്തിടെ ഒരു ട്വീറ്റിൽ പറഞ്ഞത് പ്രകാരം ഗൂഗിൾ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം ടിക് ടോക് അവലോകനങ്ങൾ ഇല്ലാതാക്കി, ഇതിനാലാണ് റേറ്റിങ് 1.2 ൽ നിന്ന് 1.6 സ്റ്റാറുകളായി ഉയർന്നത് എന്നാണ്. അദ്ദേഹത്തിന്റെ ട്വീറ്റിൽ ഇത് സംബന്ധിച്ച് സ്ക്രീൻഷോട്ട് കാണിക്കുന്നുണ്ട്. ഇതിൽ പ്ലേസ്റ്റോറിൽ ടിക് ടോകിന് 2.8 കോടി അവലോകനങ്ങൾ കാണിക്കുന്നുണ്ട്, റേറ്റിങ് 1.2 സ്റ്റാറുകളാണ്. മറ്റൊരു സ്ക്രീൻഷോട്ടിൽ 1.6 സ്റ്റാറുകളുള്ള 2.7 കോടി അവലോകനങ്ങൾ കാണിക്കുന്നു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച്, ടിക് ടോക്കിനായി പ്ലേസ്റ്റോർ 2.2 കോടി അവലോകനങ്ങൾ കാണിക്കുന്നു, ഇതിന് 1.5 റേറ്റിങ് ഉണ്ട്. ഇതിനർഥം കഴിഞ്ഞ ആഴ്‌ച മുതൽ ഗൂഗിൾ ഏകദേശം 50 ലക്ഷം ഉപയോക്തൃ അവലോകനങ്ങൾ നീക്കം ചെയ്‌തുവെന്നാണ്.

 

എ‍ന്നാൽ, ഈ അവലോകനങ്ങൾ നീക്കം ചെയ്യാനുള്ള കാരണം ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഇത് ഒരു പരിധിവരെ ആപ്ലിക്കേഷന്റെ റാങ്കിങ് മെച്ചപ്പെടുത്തി. കഴിഞ്ഞയാഴ്ച ടിക് ടോക്കിന്റെ റാങ്കിങ് എക്കാലത്തെയും താഴ്ന്ന നിലയിലായിരുന്നപ്പോൾ എലെക്സ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, ‘ഇന്ത്യ രണ്ട് വൈറൽ കാര്യങ്ങൾ നശിപ്പിക്കാൻ പോകുകയാണ്: - കൊറോണ വൈറസ്, - ടിക് ടോക്’.

 

കാമുകിക്കെതിരായ ആസിഡ് ആക്രമണത്തെ മഹത്വവൽക്കരിച്ച ടിക് ടോക് ഉപയോക്താവായ ഫൈസൽ സിദ്ദിഖിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വിഡിയോ കടുത്ത വിമർശനത്തിനും സിദ്ദിഖിയെ പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കുന്നതിനും കാരണമായി. പിന്നീട് വിവാദ വിഡിയോകൾ നീക്കം ചെയ്യുകയും ചെയ്തു. യുട്യൂബ്, ടിക് ടോക് ഉപയോക്താക്കൾ തമ്മിലുള്ള നിരന്തരമായ വൈരാഗ്യത്തിന്റെ ഭാഗമായി കാരിമിനാറ്റി എന്ന യുട്യൂബർ പോസ്റ്റ് ചെയ്ത വിഡിയോയും വിവാദമായിരുന്നു. ഈ വിഡിയോ യുട്യൂബും നീക്കം ചെയ്തിരുന്നു. യുട്യൂബിന്റെ സേവന നിബന്ധനകൾ ലംഘിച്ചതിനാണ് അദ്ദേഹത്തിന്റെ വിഡിയോ നീക്കം ചെയ്തത്.

English Summary: Google removes over 5 million reviews from Play Store to improve TikTok rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com