ADVERTISEMENT

സ്പേസ്എക്സ് മേധാവി ഇലോൺ മസ്‌ക്കും കാമുകി ഗ്രിംസും കുഞ്ഞിന്റെ ആധുനിക പേരിൽ ഒരു ക്ലാസിക് ട്വിസ്റ്റ് കൂടി ചേർത്തിരിക്കുന്നു. കനേഡിയൻ ഗായികയ്ക്കും ശതകോടീശ്വരൻ സംരംഭകനും ഈ മാസം ആദ്യമാണ് കുഞ്ഞ് ജനിച്ചത്. അവരുടെ ആദ്യത്തെ കുട്ടിയെ സ്വാഗതം ചെയ്തത് തന്നെ എക്സ് Æ എ -12 എന്ന് പേരിട്ടായിരുന്നു. ഈ പേര് ഓൺലൈൻ ലോകത്ത് ഏറെ ചർച്ചയായിരുന്നു. എന്നാൽ, ആ പേര് ഇപ്പോൾ X Æ A-Xii ലേക്ക് മാറ്റേണ്ടി വന്നിരിക്കുകയാണ്.

 

കാലിഫോർണിയൻ നിയമങ്ങൾ കാരണം നിങ്ങൾ കുഞ്ഞിന്റെ പേര് മാറ്റിയിട്ടുണ്ടോ? കുഞ്ഞിന്റെ പുതിയ പേര് എന്താണ്? എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ കുഞ്ഞിന്റെ അമ്മ ഗ്രിംസ് തന്നെയാണ് പുതിയ പേര് വെളിപ്പെടുത്തിയത്. ഗ്രിംസ് ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകിയത് ഇങ്ങനെയാണ്: ‘X Æ A-Xii.’

 

ഗ്രിംസിന്റെ മറ്റൊരു ഫോളോവർ ഇങ്ങനെ പ്രതികരിച്ചു: ‘കൊള്ളാം! കാലിഫോർണിയ നിയമത്തിന് അനുസൃതമായി നമ്പറുകൾ നീക്കംചെയ്‌തു. അന്തിമ അക്കങ്ങൾക്ക് പകരം റോമൻ അക്കങ്ങൾ ചേർക്കുന്നത് കാലിഫോർണിയൻ നിയമത്തെ ചുറ്റിപ്പറ്റിയുള്ള ഒരു മാർഗമാണെന്ന് മനസിലാക്കുന്നു. പേരിൽ സംഖ്യകൾ ഉൾപ്പെടുത്തുന്നതിന് നിയമപരമായ വിലക്കുണ്ട്.’

 

ഇതിനോട് ഗ്രിംസ് പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്, ‘ റോമൻ അക്കങ്ങൾ. മികച്ചതായി തോന്നുന്നു’. പേരിന് പിന്നിലെ അർഥം ദമ്പതികൾ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. 32 കാരിയായ ഗായികയും 48 കാരനായ ടെസ്‌ല മേധാവിയും രണ്ടുവർഷത്തിലേറെ ബന്ധത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ വംശജനായ മസ്‌കിന് ആദ്യത്തെ ഭാര്യ, കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽ‌സണിൽ അഞ്ച് മക്കളുമുണ്ട്.

English Summary: Elon Musk and Grimes change baby X Æ A-12's name due to Californian law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com