ADVERTISEMENT

ഗൂഗിൾ പ്ലേ സ്റ്റോർ ചരിത്രത്തിൽ മലയാളികൾ ഇത്രയധികം തിരഞ്ഞൊരു ആപ്ലിക്കേഷനുണ്ടാകില്ല. ഏറെ കാത്തിരിപ്പിനു ശേഷം ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചതോടെ ചിലരുടെ ആഹ്ലാദ പ്രകടനവും കാണാം. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) ക്യൂ മാനേജ്മെന്റ് ആപ്ലിക്കേഷനായ ബെവ്ക്യൂ വിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിലേക്കുള്ള യാത്രയിൽ നിരവധി തടസ്സങ്ങേളാണ് നേരിട്ടത്. ഇത് ഉപഭോക്താക്കളെ ഏറെ പ്രകോപിതരാക്കുക‌യും ചെയ്തു.

 

sundar-pichai-bevq

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം അടച്ചുപൂട്ടിയ ബവ്റേജ് ഔട്ട്‌ലെറ്റുകൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ആപ്ലിക്കേഷൻ അനിവാര്യമായിരുന്നു. തുടർന്ന് മെയ് 20 ന് അപ്ലിക്കേഷന്റെ പേര് പ്രഖ്യാപിച്ചതു മുതൽ, ആപ്പിനായി തീവ്രമായ തിരയലുകൾ നടത്തി പ്ലേ സ്റ്റോറിൽ മലയാളികൾ തിങ്ങിനിറഞ്ഞു.

 

sundar-pichai-bevq

ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും ആപ്ലിക്കേഷൻ ഗൂഗിളിന്റെ സുരക്ഷാ സ്ക്രീനിങ് പരാജയപ്പെട്ടുവെന്ന് അറിയിച്ചപ്പോൾ, കേരളത്തിലെ ഹൈപ്പർ-ആക്റ്റീവ് നെറ്റിസൺസ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പ്രൊഫൈലിൽ (വെരിഫൈഡ് അല്ല) പോയി അദ്ദേഹത്തോട് ചിലർ വ്യക്തിപരമായ അഭ്യർഥനകൾ വരെ നടത്തി. പ്ലേ സ്റ്റോറിൽ ആപ് ലിസ്റ്റ് ചെയ്യുന്നതിന് ഗൂഗിളിന്റെ അനുമതി വേഗത്തിലാക്കാനുള്ള അഭ്യർഥനകളുടെ രൂപത്തിലാണ് പിച്ചൈയുടെ ഈ സ്ഥിരീകരിക്കാത്ത പ്രൊഫൈലിലെ സന്ദേശങ്ങളിൽ കൂടുതലും കാണാനാകുന്നത്. ഇതിനിടെ മെയ് 27 മുതലുള്ള കമന്റുകളിൽ ഇന്ത്യൻ വംശജനായ ഗൂഗിൾ സിഇഒയെ അഭിനന്ദിക്കുന്നതും നന്ദി പറയുന്നതും കാണാം. മിക്ക കമന്റുകളും മലയാളത്തിലും മംഗ്ലീഷിലുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഇതിനിടെ ബെവ്ക്യുവിന്റെ പ്ലേ സ്റ്റോർ പ്രവേശനം വൈകിയതിനാൽ വ്യാജ ആപ്പുകളും പ്രത്യക്ഷപ്പെട്ടു. വ്യാജ ആപ്ലിക്കേഷന്റെ തട്ടിപ്പ് നേരത്തെ തന്നെ മനസ്സിലാക്കിയ മലയാളികൾ അവരെ വേഗത്തിൽ ഞെരുക്കി. വ്യാജ ആപ്ലിക്കേഷൻ ലിസ്റ്റ് ചെയ്ത ദിവസം തന്നെ 300 ഓളം നിരൂപകരിൽ നിന്ന് വെറും 1.5 സ്റ്റാറുകളുടെ റേറ്റിങ് നല്‍കി ശരിക്കും മലയാളികൾ പ്രതികരിച്ചു.

 

ആപ് ലിസ്റ്റ് ചെയ്യുന്നതും അംഗീകാരം നൽകുന്നതിനും പിച്ചൈയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ, ഇന്ത്യയിൽ ജനിച്ച 'സുന്ദർ ഏട്ടൻ’ ഈ പ്രതിസന്ധി ഘട്ടത്തിൽ പലർക്കും പ്രതീക്ഷയുടെ ഒരു ദീപമാണ്. 'നന്ദി മുതലാളി', എന്നാണ് ഒരു ഉപയോക്താവ് കമന്റിട്ടത്. ‘അണ്ണൻ വെള്ളം കിട്ടാതെ മരിക്കില്ല, നന്ദിയുണ്ട്..., സുന്ദരണ്ണൻ പൊളിയാണ്..., സുന്ദരേട്ടൻ കീ ജയ്... നന്ദിയുണ്ട് സുന്ദരൻ പിച്ചേട്ടാ... ഒരായിരം നന്ദി... ഇങ്ങനെ പോകുന്നു മലയാളികളുടെ തമാശ പ്രതികരണങ്ങൾ.

English Summary: As Bev Q warms up for Google Play Store, fans hail 'Pichai Muthalali...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com