ADVERTISEMENT

ഓൺലൈനിൽ കേരളത്തിനെതിരെ നടക്കുന്ന അവഹേളനങ്ങളെ പ്രതിരോധിക്കാൻ പുതിയ പദ്ധതികളുമായി മലയാളികൾ രംഗത്ത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും സജീവമായിരുന്ന മലയാളികളും ഇനി ട്വിറ്ററിലും സജീവമാകാൻ പോരുകയാണ്. ഇതിന്റെ ഭാഗമായി ട്വിറ്ററിൽ ക്യാംപയിൻ തുടങ്ങി കഴിഞ്ഞു. മലയാളി ട്വിറ്റർ സർക്കിൾ എന്ന പേരിൽ ഫെയ്സ്ബുക്, വാട്സാപ്, ടെലഗ്രാം എന്നിവിടങ്ങളിൽ ഗ്രൂപ്പും തുടങ്ങിയിരിക്കുകയാണ്. 

 

മലയാളികൾ അത്ര സജീവമല്ലാത്ത ഇടമാണ് ട്വിറ്റർ. എന്നാൽ ദേശീയതലത്തിൽ കേരളത്തിനെതിരെ നടക്കുന്ന മിക്ക ആരോപണങ്ങളും അവഹേളനങ്ങളും ട്വിറ്ററിലൂടെയാണ് മിക്കവരും അറിയുന്നത്. ഇതിനെതിരെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് മലയാളികൾ ട്വിറ്ററിൽ സജീമാകാൻ പോകുന്നത്.

 

ദേശീയ തലത്തിൽ കേരളത്തിനെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളെയും മറ്റു പോസ്റ്റുകളെയും പ്രതിരോധിക്കേണ്ടതുണ്ടെന്നും മലയാളികൾ ഒന്നിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഹാഷ്ടാഗുകൾ വന്നിട്ടുണ്ട്. ഈ ഹാഷ്ടാഗുകളെല്ലാം ട്വിറ്ററിൽ ട്രന്റിങ്ങുമാണ്.

 

#keralacomestotwitter എന്ന ഹാഷ്ടാഗ് തന്നെയാണ് ട്രന്റിങിൽ ഒന്നാമത്. പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ ദേശീയതലത്തിൽ വൻ വിമർശനങ്ങളാണ് ട്വിറ്റർ വഴി നടത്തിയത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ മലയാളികൾക്കൊന്നും ട്വിറ്റർ അക്കൗണ്ടുകൾ പോലും ഉണ്ടായിരുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയാണ് ട്വിറ്ററിലും പ്രതിരോധം തീർക്കാൻ മലയാളികൾ തീരുമാനിച്ചിരിക്കുന്നത്.

 

ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നും വരുത്തിതീർക്കാൻ ശ്രമിച്ച ചിലർ പ്രതികളുടെ പേരുകൾ മാറ്റിപ്പറഞ്ഞും ഒരു വിഭാഗത്തെ അധിക്ഷേപിച്ചുമാണ് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പടർത്തിയിരുന്നത്. കേന്ദ്ര മന്ത്രി മനേക ഗാന്ധിയും ട്വിറ്ററിൽ വിദ്വേഷ പ്രചാരണവുമായി രംഗത്തെയിരുന്നു.

English Summary: Kerala Comes Twitter Trending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com