ADVERTISEMENT

നിങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ ഉപകരണങ്ങളിലും ഒരേ വാട്സാപ് അക്കൗണ്ട് വേണോ? 200 കോടി ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിൽ ഒരേ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന ഒരു ഫീച്ചർ കൊണ്ടുവരാൻ സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമായ വാട്സാപ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. വാട്സാപ് ബീറ്റ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo അടുത്തിടെ നടത്തിയ ട്വീറ്റിൽ ഈ ഫീച്ചറിനെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ, ഈ ഫീച്ചർ മറ്റൊരു തരത്തിൽ തലവേദനയാകാനും സാധ്യതയുണ്ട്. വേറെ ആരുടെയെങ്കിലും ഫോണിലേക്കും ഇതേ നമ്പർ രഹസ്യമായി ചേർക്കപ്പെട്ടാൽ ഉപയോക്താവ് ഇത് കണ്ടെത്തുന്നത് വരെ സ്വകാര്യ ഡേറ്റകളെല്ലാം അവർക്കും തല്‍സമയം കാണാൻ സാധിക്കും.

 

അതെ, ഒരേ സമയം 4 ഉപകരണങ്ങളിൽ നിങ്ങളുടെ വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാനുള്ള ശേഷിയാണിത്. ഈ ഫീച്ചറിപ്പോള്‍ പണിപ്പുരയിലാണ്, പക്ഷേ ഇത് ഏറെ മികച്ചതാണെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ട്വീറ്റിനൊപ്പം പങ്കിട്ട ഒരു സ്ക്രീൻഷോട്ട്, ഒന്നിലധികം ഉപകരണങ്ങളിലുടനീളം വൈഫൈ കണക്റ്റിവിറ്റി ഡേറ്റ സമന്വയിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.

 

നിലവിൽ ഒരു പിസിയിൽ നിന്നു വാട്സാപ് വെബ് വഴിയും സ്മാർട് ഫോണിലൂടെയും ഒരേസമയം ഒരേ വാട്സാപ് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയും. എന്നാൽ, പുതിയ ഫീച്ചര്‍ വരുമ്പോൾ എല്ലാ ഡിവൈസുകളിലൂടെയും ഒരേസമയം പ്രവർത്തിപ്പിക്കാനാകുമോ എന്നതുപോലുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.

 

ഇത് ഐഒഎസിനും ആൻഡ്രോയിഡിനും ഇടയിൽ മാറുന്നത് എളുപ്പമാക്കുമോ? ഇപ്പോൾ പ്ലാറ്റ്ഫോമുകൾക്കിടയിൽ സംഭാഷണങ്ങൾ നീക്കുന്നത് വളരെ ബുദ്ധിമുട്ടാകില്ലെ എന്നാണ് ഒരു ഉപയോക്താവ് ചോദിച്ചത്. ഒരു ഐഫോണിൽ നിന്നും ആൻഡ്രോയിഡിൽ നിന്നും എനിക്ക് ഒരേ നമ്പർ കണക്റ്റുചെയ്യാനാകുമോ? എന്നും മറ്റൊരു ഉപയോക്താവ് ചോദിച്ചു.

 

തീയതി പ്രകാരം സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷത വാട്സാസാപ് പരീക്ഷിക്കുന്നുണ്ടെന്നും WABetaInfo വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ‘വാട്സാപിൽ തീയതി പ്രകാരം ഒരു സേർച്ചിങ് പരീക്ഷിക്കുന്നു! ഫീച്ചർ വികസിച്ചുകൊണ്ടിരിക്കുകയാണ്, ഭാവിയിൽ ഇത് ലഭ്യമാകും,’ WABetaInfo ട്വീറ്റ് ചെയ്തു.

English Summary: WhatsApp to let you use 1 account from 4 devices simultaneously

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com