ADVERTISEMENT

രാജ്യത്ത് ചൈനയ്ക്കെതിരെ പ്രതിഷേധം നടക്കുന്ന സമയം നോക്കി ടിക് ടോക്കിന് ‘ഇന്ത്യൻ ബദലായി’ അവതരിപ്പിച്ച മിട്രോൺ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു കോടി ഡൗൺലോഡുകൾ പിന്നിട്ടു. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിലാണ് 1 കോടി ഡൗൺലോഡ് നേട്ടം കൈവരിച്ചത്. ചൈന വിരുദ്ധ വികാരം രാജ്യത്ത് ഉയർന്ന ഘട്ടത്തിലാണ് ഹ്രസ്വ വിഡിയോ പ്ലാറ്റ്ഫോം ജനപ്രീതി നേടിയത് എന്നത് ശ്രദ്ധേയമാണ്. 

 

5-ൽ 4.5 എന്ന ശരാശരി റേറ്റിംഗുള്ള മിട്രോണിന് നിലവിൽ കാര്യങ്ങളെല്ലാം അനുകൂലമാണ്. ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് മുൻപ് ഒരു പാക്കിസ്ഥാൻ ഡെവലപ്പറിൽ നിന്ന് വാങ്ങിയതാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ, ആപ്പിന്റെ സഹസ്ഥാപകരായ ശിവങ്ക് അഗർവാൾ, അനിഷ് ഖണ്ടേൽവാൾ എന്നിവർ ചേർന്ന് ഇതിനെല്ലാം കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

 

1 കോടി ഡൗൺ‌ലോഡുകളുടെ നാഴികക്കല്ല് പ്രഖ്യാപിച്ച വാർത്താക്കുറിപ്പിൽ മിട്രോൺ സി‌ഇ‌ഒ ശിവങ്ക് അഗർവാൾ തന്നെ ആപ്ലിക്കേഷന്റെ പിന്നിലെ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ആപ്പിന് #VocalForLocal ന്റെ ശക്തമായ ഒരു വികാരമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കളോട് സംവേദനക്ഷമത പുലർത്തുകയും പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഡിജിറ്റൽ ഇടപഴകലും വിനോദവും പുനർനിർമിക്കാൻ ഞങ്ങൾ അഭിമാനത്തോടെ മിട്രോണിനെ നിർമിക്കുകയാണ് എന്നാണ് അഗർവാൾ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വോക്കൽ ഫോർ ലോക്കൽ’ എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷം മിട്രോൺ പലരെയും ആകർഷിച്ചു തുടങ്ങി. ചൈന വിരുദ്ധ വികാരം രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നതിനാൽ ടിക് ടോക്കിനെതിരെ പ്രതിരോധിക്കാൻ മിട്രോണ്‍ കൂടുതൽ ശ്രദ്ധ നേടുമെന്നാണ് കരുതുന്നത്.

English Summary: Mitron App Hits 1 Crore Downloads on Google Play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com