ADVERTISEMENT

ബ്രിട്ടിഷ് മന്ത്രിമാർ അംഗീകരിച്ച കരാർ പ്രകാരം ടിക്ക് ടോക്ക് ഉടമ ബൈറ്റ്ഡാൻസ് കമ്പനിയുടെ ആസ്ഥാനം ചൈനയിലെ ബെയ്ജിങിൽ നിന്ന് ലണ്ടനിലേക്ക് മാറ്റുമെന്ന് ദി സൺ പത്രം റിപ്പോർട്ട് ചെയ്തു. ലണ്ടനിൽ ആസ്ഥാനം തുടങ്ങാനുള്ള ഉദ്ദേശ്യം ഉടൻ പ്രഖ്യാപിക്കുമെന്ന് ബൈറ്റ്ഡാൻസിന്റെ സ്ഥാപകർ അറിയിച്ചു, 

 

അമേരിക്കയിൽ ടിക്ക് ടോക്കിനെ നിരോധിക്കുന്നത് പരിഗണിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഈ നടപടി അസ്വസ്ഥരാക്കുമെന്നും പത്രം പറഞ്ഞു. എന്നാൽ, അമേരിക്കയിലെ കാര്യം തീരുമാനിക്കാൻ ടിക്ടോക്കിന് 45 ദിവസം സമയമാണ് നൽകിയിരിക്കുന്നത്. 

 

ഇതിനിടെ ചൈനീസ് ഇന്റർനെറ്റ് ഭീമനായ ബൈറ്റ്ഡാൻസിൽ നിന്ന് ജനപ്രിയ ഹ്രസ്വ-വിഡിയോ ആപ്ലിക്കേഷൻ ടിക് ടോക്ക് സ്വന്തമാക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്നും സെപ്റ്റംബർ 15 നകം ചർച്ചകൾ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മൈക്രോസോഫ്റ്റ് കോർപ്പറേഷൻ അറിയിച്ചു.

English Summary: TikTok Owner ByteDance Will Relocate To London From Beijing: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com