ADVERTISEMENT

കൊച്ചി∙ ടിക് ടോക്കിനെ രാജ്യത്തിനു പുറത്താക്കിയപ്പോൾ പകരം ആപ്പുമായി ഒരു പറ്റം മലയാളി യുവാക്കൾ. 'ഡാൻസിഫിലി' അന്ന് പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ 74 -മത് സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കുന്നതിനാണ് തീരുമാനം. ഈ അപ്ലിക്കേഷൻ ഇന്ത്യയിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നതാണ് പ്രത്യേകത. അതുകൊണ്ടു തന്നെ ഇതാണ്  യഥാർത്ഥ ഇന്ത്യൻ ആപ്പ് എന്ന നിലപാടിലാണ് അണിയറക്കാർ. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ എഐ ടെക്‌നോളജീസ് ഇന്ത്യ  പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് ഈ ആപ്പിന് പിന്നിൽ.

 

ഇന്ത്യയിൽ തന്നെ സെർവർ ഉള്ളതിനാലും ഇന്ത്യക്കു പുറത്തു ഉപയോഗിക്കാൻ പറ്റാത്തതിനാലും ഇതിൽ ഉള്ള ഡാറ്റാ ചോർത്താൻ പറ്റില്ല എന്ന് കമ്പനി അവകാശപ്പെടുന്നു. അതുകൊണ്ടു തന്നെ സൈനികർക്കും ആപ്പ് ഉപയോഗിക്കാൻ തടസമുണ്ടാകില്ല. ഫേസ്ബുക് ഉളപ്പടെയുള്ള ആപ്പുകൾ ഉപേക്ഷിക്കേണ്ടി  വന്ന സൈനികർക്ക് ആശ്വാസം പകരുന്നതാകും ഡാൻസിഫിലിയുടെ വരവ് എന്നാണ് അവകാശവാദം. 

 

പ്രധാനമായും ഡാറ്റയുടെ സുരക്ഷിതത്വത്തിനു ആണ്  കമ്പനി പ്രാധാന്യം നൽകിയിരിക്കുന്നത്. ടിക് ടോക് പോലെയുള്ള പ്ലാറ്റഫോംൽ നിന്നും വീഡിയോസ് ഡൌൺലോഡ് ചെയ്തു ടാഗ് ചെയ്തു, യൂട്യുബിലും മറ്റു പ്രൈവറ്റ് ഗ്രൂപ്പുകളിലും ഇടുന്നതു പലരുടെയും വിനോദമായിരുന്നു. ഇതിലൂടെ പലരും  പണം സമ്പാദിച്ചിരുന്നു . എന്നാൽ ഇതൊന്നും ഡാന്സിഫലിയി പറ്റില്ല. ഇത്  തടയാൻ ഉള്ള എല്ലാ സംവിധാനങ്ങളുമായാണ് ഡാൻസിഫിലി പുറത്തിറങ്ങുന്നത്. 

 

ഇതിനു പുറമെ പുതിയ ഫിൽറ്റെർസ്, പുതിയ തരം യൂസർ ഇന്റർഫേസ് കൂടാതെ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കണ്ടെന്റ് ഫിൽറ്റർ , എന്നിങ്ങനെ  നീണ്ടുപോകുന്നു ഡാൻസിഫിലിയുടെ പ്രത്യേകതകൾ. റിയാലിറ്റി ഷോ താരം അലസാന്ദ്ര ജോൺസൻ ആണ് ആപ്പിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തത്. ഇതിനകം പ്രമുഖ ടിക് ടോക് താരങ്ങൾ വിളിച്ച് ആപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതായും ഡോള്‍ഫിന്‍ എഐ ടെക്‌നോളജീസ് ഇന്ത്യ അണിയറ പ്രവർത്തകർ പറയുന്നു. ഈമാസം 15ന് ആപ് ലോഞ്ച് ചെയ്യും.

 

English Summary: Tiktok alternative malayali startup danzyphily App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com